UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: ദേവസ്വം ബോര്‍ഡ് സാവകാശ ഹര്‍ജി നല്‍കും; നെയ്യഭിഷേകത്തിന്റെ സമയം കൂട്ടി; പകല്‍ ഭക്തര്‍ക്ക് നിയന്ത്രണമില്ല

നെയ്യഭിഷേകത്തിന്റെ സമയം കൂട്ടി. പുലര്‍ച്ചെ 3.15 മുതല്‍ ഉച്ചക്ക് 12.30 വരെ നെയ്യഭിഷേകം നടത്താം. മൂന്ന് മണിക്ക് സന്നിധാനത്ത് എത്താനുള്ള സൗകര്യമൊരുക്കും.

ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി, സ്ത്രീ പ്രവേശനത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് നാളെ സുപ്രീം കോടതിയില്‍ സാവകാശ ഹര്‍ജി നല്‍കും. വിധി നടപ്പാക്കാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്. അതേസമയം നെയ്യഭിഷേകം അടക്കം യാതൊരു ആചാരങ്ങള്‍ക്കും ഭക്തര്‍ക്ക് തടസമുണ്ടാകില്ല എന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്‌ എ പദ്മകുമാര്‍ അറിയിച്ചു. നടപ്പന്തലില്‍ പകല്‍ ഭക്തര്‍ക്ക് നിയന്ത്രണം ഉണ്ടാകില്ല. എല്ലാ ഭക്തര്‍ക്കും ഒരു മിനുട്ടെങ്കിലും തൊഴാനുള്ള അവസരമൊരുക്കും.

നെയ്യഭിഷേകത്തിന്റെ സമയം കൂട്ടി. പുലര്‍ച്ചെ 3.15 മുതല്‍ ഉച്ചക്ക് 12.30 വരെ നെയ്യഭിഷേകം നടത്താം. മൂന്ന് മണിക്ക് സന്നിധാനത്ത് എത്താനുള്ള സൗകര്യമൊരുക്കും. 10,000 പേര്‍ക്ക് നിലക്കലില്‍ വിരി വയ്ക്കാം. 60,000 ലിറ്റര്‍ കുടിവെള്ളം നിലയ്ക്കലില്‍ എത്തിക്കും. താമസ സൗകര്യം സംബന്ധിച്ചുള്ള പരാതികളും പരിഹരിക്കും. ഭക്തര്‍ക്ക് താമസിക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ കെട്ടിടങ്ങളുണ്ട്. പമ്പയിലെ ടോയ്‌ലെറ്റുകളുടെ എണ്ണം കൂട്ടും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍