UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയില്‍ ഭക്തര്‍ സംതൃപ്തര്‍, പുറത്ത് പ്രചരിപ്പിക്കുന്ന പോലുള്ള പ്രശ്‌നങ്ങളില്ല: മനുഷ്യാവകാശ കമ്മീഷന്‍

മറ്റ് പ്രശ്‌നങ്ങളൊന്നും നിലവില്‍ ശബരിമലയിലില്ല. ആരും പ്രശ്‌നം ഉണ്ടാക്കാതിരുന്നാല്‍ മതി. പൊലിസ് നിയന്ത്രണങ്ങള്‍ തീര്‍ഥാടനം സുഗമമാക്കുന്നതിനാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ശബരിമലയില്‍ പുറത്ത് പ്രചരിക്കുന്ന രീതിയിലുള്ള പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. തീര്‍ത്ഥാടകര്‍ക്ക് ഇവിടെ അസൗകര്യങ്ങള്‍ ഒന്നുമില്ല. നേരില്‍ കണ്ട തീര്‍ത്ഥാടകരെല്ലാം തൃപ്തരെന്നാണ് തങ്ങളോട് പറഞ്ഞത്. അസൗകര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡേിനേയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മഹാപ്രളയത്തില്‍ വന്‍ നാശനഷ്ടം ഉണ്ടായ സ്ഥലമാണ് പമ്പ. എല്ലാം വളരെ പെട്ടെന്ന് ശരിയാക്കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ മാന്ത്രിക വടിയൊന്നുമില്ല. ഒരു മാസം കൊണ്ട് എല്ലാം പരിഹരിക്കാനാവിലല്ലോ – കമ്മീഷന്‍ പറയുന്നു.

താല്‍്ക്കാലിക ടോയ്‌ലെറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മറ്റ് പ്രശ്‌നങ്ങളൊന്നും നിലവില്‍ ശബരിമലയിലില്ല. ആരും പ്രശ്‌നം ഉണ്ടാക്കാതിരുന്നാല്‍ മതി. പൊലിസ് നിയന്ത്രണങ്ങള്‍ തീര്‍ഥാടനം സുഗമമാക്കുന്നതിനാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. നേരത്തെ സന്നിധാനത്തേക്ക് പോകാതെ യുഡിഎഫ് സമരം പമ്പയില്‍ അവസാനിപ്പിച്ചിരുന്നു. നിലയ്ക്കലില്‍ എത്തിയ യു ഡി എഫ് നേതാക്കളോട് പ്രശ്‌നമുണ്ടാക്കാതെ ശബരിമലയിലേക്ക് പോകാമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, പ്രതിഷേധം പമ്പയില്‍ തന്നെ അവസാനിപ്പിക്കുകയായിരുന്നു. അതേസമയം പ്രതിഷേധത്തില്‍ കോണ്‍ഗ്രസ്, ആര്‍ എസ് എസിനൊപ്പമാണെന്നും സമരക്കാരുടെ യഥാര്‍ത്ഥ ഉദ്ദേശ്യം ഇപ്പോള്‍ വ്യക്തമായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

ശബരിമലയിൽ കുട്ടികളോട് ക്രൂരതയെന്ന് അമിത് ഷാ : കാണാം കേരള പൊലീസ് ഫേസ്ബുക്കിലൂടെ പുറത്തു വിട്ട ചിത്രങ്ങളും, ഭക്തരുടെ പ്രതികരണവും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍