UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സെന്‍കുമാര്‍ സ്ഥാനമൊഴിഞ്ഞു, ബെഹ്‌റ പൊലീസ് മേധാവിയായി ചുമതലയേറ്റു

തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സെന്‍കുമാര്‍ ബെഹ്രയ്ക്ക് അധികാരം കൈമാറി.

ഡിജിപി ടിപി സെന്‍കുമാര്‍ പൊലീസ് മേധാവി സ്ഥാനമൊഴിഞ്ഞു. പൊലീസ് മേധാവി സ്ഥാനത്ത് ലോക്‌നാഥ് ബെഹ്ര തിരിച്ചെത്തി. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സെന്‍കുമാര്‍ ബെഹ്രയ്ക്ക് അധികാരം കൈമാറി. 2016 മേയില്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ദിവസങ്ങള്‍ക്കകം പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട ടിപി സെന്‍കുമാര്‍ സര്‍ക്കാരുമായി സുപ്രീംകോടതി വരെ നീണ്ട നിയമയുദ്ധത്തിലൂടെ അനുകൂല വിധി സമ്പാദിച്ചാണ് പൊലീസ് മേധാവിയായി തിരിച്ചെത്തിയത്. സെന്‍കുമാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സാഹചര്യത്തില്‍ ബെഹ്രയെ വീണ്ടും പൊലീസ് മേധാവിയായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍