UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപിനെ വീണ്ടും ചോദ്യം ചെയ്തു

നടി ആക്രമിക്കപ്പെട്ട സമയത്ത് താന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്നാണ് ദിലീപിന്റെ വാദം. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് വീണ്ടും ചോദ്യം ചെയ്തതെന്നാണ് സൂചന.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു ചോദ്യം ചെയ്യല്‍. ഇന്ന് രാവിലെ ആലുവ പോലീസ് ക്ലബിലേക്ക് ദിലീപിനെ വിളിച്ചുവരുത്തുകയായിരുന്നു. ചോദ്യം ചെയ്യല്‍ രണ്ടേകാല്‍ മണിക്കൂര്‍ നീണ്ടു. എസ്.പി സുദര്‍ശനന്‍, സി.ഐ ബിജു പൗലോസ് എന്നിവരാണ് ഇന്ന് ദിലീപിനെ ചോദ്യം ചെയ്തത്. നടി ആക്രമിക്കപ്പെട്ട സമയത്ത് താന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്നാണ് ദിലീപിന്റെ വാദം. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് വീണ്ടും ചോദ്യം ചെയ്തതെന്നാണ് സൂചന.

കുറ്റകൃത്യം നടക്കുമ്പോള്‍ പ്രതി മറ്റൊരിടത്തായിരുന്നു എന്ന് കാണിക്കാനുള്ള ശ്രമം പ്രതിഭാഗം നടത്തുക. ഇന്ത്യന്‍ തെളിവ് നിയമത്തിലെ 11ാം വകുപ്പനുസരിച്ച് പ്രതിക്ക് നിരപരാധിത്വം തെളിയിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണിത്. അതേസമയം ഇത് പ്രതിരോധിക്കാനുള്ള ശക്തമായ തെളിവുകള്‍ നിരത്തി പിഴവുകളില്ലാത്ത കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വഷണസംഘം ശ്രമിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍