UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ഥാപിതതാത്പര്യങ്ങളുടെ ഇരയാണ് തന്റെ മകന്‍; ദിലീപിന്റെ അമ്മ

ഇപ്പോഴുള്ളവരെ മാറ്റി സത്യസന്ധരായ അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും മുഖ്യമന്ത്രിയോട് ആവിശ്യപ്പെടുന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇപ്പോഴുള്ള അന്വേഷണ ഉദ്യോഗസ്ഥരില്‍ വിശ്വാസതയില്ലെന്ന് വ്യക്തമാക്കി ദിലീപിന്റെ അമ്മ. മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് ഈ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. കേസ ക്രൈംബ്രാഞ്ചിനെ പോലുള്ള ഏജന്‍സികളിലെ സത്യസന്ധരായ ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും നടന്റെ അമ്മ ആവിശ്യപ്പെടുന്നുണ്ട്. ഇപ്പോള്‍ ഉള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍വിധികളുടെയും സ്ഥാപിതതാത്പര്യങ്ങളുടെയും ഇരയാണ് ദിലീപ് എന്നും കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ടെന്നാണ് വാര്‍ത്തകള്‍.

സത്യസന്ധമായ അന്വേഷണം നടത്തിയാല്‍ ദിലീപിനെതിരേ കുറ്റം ചുമത്താന്‍ കഴിയില്ല. നീതിയുക്തമായി അന്വേഷണം നടത്താതെ കുറ്റപത്രം നല്‍കിയാല്‍ അത് തീരാക്കളങ്കമാകുമെന്നും ദിലീപിന്റെ അമ്മ കെ പി സരോജനം ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്.

അതേസമയം കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മാഡം ആരാണെന്ന് ഇന്നു വെളിപ്പെടുത്തുമെന്നും സുനി പറഞ്ഞിരുന്നു. അങ്ങനെയൊരാള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടെന്നും കെട്ടുകഥയാണെന്ന പൊലീസ് ഭാഷ്യം ശരിയല്ലെന്നും കഴിഞ്ഞ ദിവസം സുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍