UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല പ്രശ്‌നത്തില്‍ ഇന്ന് സമവായ ചര്‍ച്ച; സ്വതന്ത്ര നിലപാട് സ്വീകരിക്കാന്‍ ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ അനുമതി

തന്ത്രിമാര്‍, പന്തളം കൊട്ടാര പ്രതിനിധികള്‍, ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. സ്വതന്ത്ര നിലപാടെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ പച്ചക്കൊടി വീശിയിരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന നീക്കങ്ങളാണ് ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

ശബരിമല സ്ത്രീ പ്രവേശന പ്രശ്‌നത്തില്‍ സമവായത്തിന് വീണ്ടും സര്‍ക്കാര്‍ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിളിച്ചുചേര്‍ക്കുന്ന യോഗം ഇന്ന് നടക്കും. തന്ത്രിമാര്‍, പന്തളം കൊട്ടാര പ്രതിനിധികള്‍, ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. സ്വതന്ത്ര നിലപാടെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ പച്ചക്കൊടി വീശിയിരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന നീക്കങ്ങളാണ് ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. പുനപരിശോധന ഹര്‍ജി നല്‍കുമെന്ന് സര്‍ക്കാരിനോട് പറഞ്ഞ് മുഖ്യമന്ത്രിയുടെ ശാസന നേടിയ ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ സ്ത്രീ പ്രവേശനത്തിന് അനുകൂലമല്ല വിശ്വാസികളുടെ വികാരമെന്നും ശബരിമലയിലെത്താന്‍ താല്‍പര്യപ്പെടുന്ന സ്ത്രീകള്‍ യഥാര്‍ത്ഥ വിശ്വാസികളായിരിക്കില്ല എന്നുമാണ് ഇന്നലെ പറഞ്ഞത്.

വിധി നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചേക്കും. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കില്ല എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ പിന്നെ ദേവസ്വംബോര്‍ഡിന് മുന്നിലുള്ള വഴി പുനപരിശോധന ഹര്‍ജി നല്‍കുക എന്നതാണ്. പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവരുടെ പുനപരിശോധന ഹര്‍ജി എന്ന ആവശ്യം ദേവസ്വം ബോര്‍ഡിന്റെ പരിഗണനയില്‍ തുടരുകയാണ്. സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക സൗകര്യമൊരുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആചാരങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് മുന്നോട്ടുപോകുമെന്നുമാണ് ദേവസ്വബോര്‍ഡ് പറയുന്നത്. വനിത പൊലീസിനെ വിന്യസിക്കാനുള്ള തീരുമാനത്തില്‍ നിന്നടക്കം സര്‍ക്കാര്‍ പിന്‍വാങ്ങുകയും ചെയ്തിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍