UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോഹന്‍ ഭാഗവത് ചെയ്തത് നിയമലംഘനം, നടപടി വേണം; ജില്ല കളക്ടര്‍

സ്‌കൂളിനെതിരേ കേസ് എടുത്ത് പ്രധാനാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യണം

വിലക്ക് ലംഘിച്ച് എയ്ഡഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ നടപടിയെടുക്കേണ്ടതുണ്ടെന്നു പാലക്കാട് ജില്ല കളക്ടര്‍ പി മേരിക്കുട്ടി. ഭാഗവത് പങ്കെടുത്ത സ്‌കൂളില്‍ ചടങ്ങില്‍ നിയമലംഘനം നടന്നുവെന്നും സംഭവത്തില്‍ സ്‌കൂള്‍ പ്രധാനാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും കളക്ടര്‍ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ശിപാര്‍ശ നല്‍കുമെന്നും കളക്ടര്‍ വ്യക്തമാക്കി. സ്‌കൂള്‍ അധികൃതര്‍ക്കെതിരേ കേസ് എടുക്കാന്‍ എസ് പിക്ക് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയസംഘടന നേതാക്കള്‍ ദേശീയ പതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചു കളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നതാണ്. ജനപ്രതിനിധികള്‍ക്കോ പ്രധാനാധ്യാപകനോ പതാക ഉയര്‍ത്താന്‍ അവകാശമുള്ളൂ എന്നു സര്‍ക്കാര്‍ സര്‍ക്കുലര്‍ ഉണ്ടായിരുന്നു. ഇതുപ്രകാരം ഇന്നലെ രാത്രി സ്‌കൂള്‍ മാനേജ്‌മെന്റിനും ആര്‍എസ്എസിനും കളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഈ വിലക്ക് ലംഘിച്ചാണ് മോഹന്‍ ഭാഗവത് ഇന്നു സ്‌കൂളില്‍ പതാക ഉയര്‍ത്തിയത്. ആര്‍എസ്എസ് ആഭിമുഖ്യമുള്ള മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള പാലക്കാട് മുത്താംന്തറ കര്‍ണകിയമ്മന്‍ സ്‌കൂളിലാണ് ആര്‍എസ്എസ് സര്‍സംഘചാലക് ആയ മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍