UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രദ്ധ തിരിക്കുക, വഴി തെറ്റിക്കുക, ഭരിക്കുക എന്നതാണ് മോദി സര്‍ക്കാരിന്റെ തന്ത്രം: അരുന്ധതി റോയ്‌

എന്തൊക്കെ വിചിത്രമായ സംഭവങ്ങളുണ്ടായാലും ചെറിയ തോതില്‍ പോലും ഈ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ നിന്നും നടപടികളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ മാറിപ്പോകരുതെന്ന് അരുന്ധതി റോയ് പറഞ്ഞു. എപ്പോള്‍ എവിടെ നിന്ന് എന്ത് തരത്തിലുള്ള തീഗോളമാണ് നമുക്ക് മേല്‍ പതിക്കാന്‍ പോകുന്നത് എന്ന് പറയാനാകില്ല.

യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ ശ്രദ്ധ തിരിക്കാനായി വിവാദങ്ങള്‍ പടച്ചുവിട്ടാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയ്. എന്തൊക്കെ വിചിത്രമായ സംഭവങ്ങളുണ്ടായാലും ചെറിയ തോതില്‍ പോലും ഈ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ നിന്നും നടപടികളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ മാറിപ്പോകരുതെന്ന് അരുന്ധതി റോയ് പറഞ്ഞു. എപ്പോള്‍ എവിടെ നിന്ന് എന്ത് തരത്തിലുള്ള തീഗോളമാണ് നമുക്ക് മേല്‍ പതിക്കാന്‍ പോകുന്നത് എന്ന് പറയാനാകില്ല. നോട്ട് നിരോധനവും ജി എസ് ടി അടക്കമുള്ളവയെ കടന്നാക്രമിച്ച അരുന്ധതി റോയ് മോദി സര്‍ക്കാരിന്റെ നയങ്ങള്‍ ദലിത് വിരുദ്ധവും മുസ്ലീം വിരുദ്ധവും സാധാരണക്കാര്‍ക്കെതിരും ആണെന്ന് ചൂണ്ടിക്കാട്ടി.

ദരിദ്രരായ മനുഷ്യര്‍ വലിയ ദുരിതം അനുഭവിക്കുമ്പോള്‍ ബിജെപിയുടെ അടുപ്പക്കാരായ കോര്‍പ്പറേറ്റുകള്‍ കൊള്ളലാഭമുണ്ടാക്കുകയാണ്. നിരവ് മോദിയേയും വിജയ് മല്യയേയും പോലുള്ളവര്‍ ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടത്തി സര്‍ക്കാരിന്റെ ഒത്താശയോടെ രാജ്യം വിടുന്നു – അരുന്ധതി പറഞ്ഞു. സാമൂഹ്യപ്രവര്‍ത്തകരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര പൊലീസിന്റെ നടപടിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി ഡല്‍ഹി പ്രസ് ക്ലബില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഗുജറാത്ത് എംഎല്‍എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി അടക്കമുള്ള പൊതുപ്രവര്‍ത്തകരും അരുന്ധതി റോയിയോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സാമൂഹ്യപ്രവര്‍ത്തകരുടെ അറസ്റ്റ് നിയമവാഴ്ചയെ നോക്കുകുത്തിയാക്കുന്ന നടപടിയായെന്ന് സംയുക്ത പ്രസ്താവനയില്‍ പൗരാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. അരുന്ധതി റോയിക്കും ജിഗ്നേഷ് മേവാനിക്കും പുറമെ സുപ്രീംകോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍, ആക്ടിവിസ്റ്റുകളായ അരുണ റോയ്, ബേസ്വാദ വില്‍സണ്‍ തുടങ്ങിയവര്‍ പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്. ആക്ടിവിസ്റ്റുകളുടെ അറസ്റ്റ് ഭരണഘടനയ്‌ക്കെതിരായ അട്ടിമറിയാണെന്നും അടിയന്തരാവസ്ഥയേക്കാള്‍ മോശമായ അവസ്ഥായാണ് ഉണ്ടായിരിക്കുന്നതെന്നും അരുന്ധതി റോയ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്ത് അഞ്ച് ആക്ടിവിസ്റ്റുകളേയും സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം സെപ്റ്റംബര്‍ ആറ് വരെ വീട്ടുതടങ്കലില്‍ വച്ചിരിക്കുകയാണ്.

പരിഭ്രാന്തനായ മോദി പുതിയ ശത്രുക്കള്‍ക്കായുള്ള തിരച്ചിലിലാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍