UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുകൊന്ന കേസ്: ഡിഎംകെ നേതാവിന് 10 വര്‍ഷം തടവുശിക്ഷ

എംഎല്‍എയുടെ വീ്ട്ടില്‍ സഹായത്തിന് നിന്നിരുന്ന ഇടുക്കി പീരുമേട് സ്വദേശിയായ പെണ്‍കുട്ടിയെയാണ് ബലാത്സംഗം ചെയ്ത് കൊന്നത്.

പ്രായപൂര്‍ത്തിയാകാത്ത മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ മുന്‍ എംഎല്‍എയായ ഡിഎംകെ നേതാവിന് 10 വര്‍ഷം തടവ് ശിക്ഷ. ചെന്നൈ കോടതിയാണ് പെരംബലൂര്‍ മുന്‍ എംഎല്‍എയായ രാജ് കുമാറിന് ശിക്ഷ വിധിച്ചത്. 42,000 കോടി രൂപ പിഴയും വിധിച്ചിട്ടുണ്ട്. രാജ്കുമാറിന്റെ സഹായി ജയശങ്കറിനും 10 വര്‍ഷം തടവും 42,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്്.

2012ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എംഎല്‍എയുടെ വീ്ട്ടില്‍ സഹായത്തിന് നിന്നിരുന്ന ഇടുക്കി പീരുമേട് സ്വദേശിയായ പെണ്‍കുട്ടിയെയാണ് ബലാത്സംഗം ചെയ്ത് കൊന്നത്. വീട്ടില്‍ ജോലി തുടങ്ങി അഞ്ച് ദിവസത്തിന് ശേഷം തന്നെ തിരിച്ചുകൊണ്ടുപോകണമെന്ന് അച്ഛനോട് കരഞ്ഞുകൊണ്ട് പെണ്‍കുട്ടി ആവശ്യപ്പെട്ടിരുന്നു. ആത്മഹത്യശ്രമത്തിനാണ് പൊലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ബന്ധുക്കള്‍ മൃതദേഹത്തില്‍ കണ്ടെത്തിയ മുറിപ്പാടുകളാണ് സംശയമുണ്ടാക്കിയത്. പോസ്റ്റ്‌മോര്‍്ട്ടത്തില്‍ ബലാത്സംഗം നടന്നതായി തെളിഞ്ഞിരുന്നു. തുടര്‍ന്ന് അന്വേഷണം രാജ് കുമാറിലേയ്ക്ക് തിരിയുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍