UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുരുകന്റെ മരണം; ആറ് ഡോക്ടര്‍മാര്‍ പ്രതികളാകും

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ ആറ് ഡോക്ടര്‍മാരെ പ്രതികളാക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നു. എന്നാല്‍ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളൂ.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കൊല്ലം മെഡിസിറ്റി, മെഡിട്രീന, അസീസിയ എന്നിവിടങ്ങളിലെ ഡോക്ടര്‍മാരെയാണ് പ്രതി ചേര്‍ക്കുക. കൊല്ലം മെഡിട്രീന്ന ഹോസ്പിറ്റലിലെ ഡോ. പ്രീത, മെഡിസിറ്റി ഹോസ്പിറ്റലിലെ ഡോ. ബിലാല്‍ അഹമ്മദ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. പാട്രിക് പോള്‍, ഡോ. ശ്രീകാന്ത് വലസപ്പള്ളി, അസീസിയ മെഡിക്കല്‍ കോളേജിലെ ഡോ. റോഹന്‍, ഡോ. ആഷിക് എന്നിവരെയാണ് പ്രതികളാക്കുക. അതേസമയം കൊട്ടിയം കിംസ്, എസ് യു ടി റോയല്‍ പട്ടം എന്നീ ആശുപത്രികളെ കേസില്‍ നിന്നും ഒഴിവാക്കി.

കഴിഞ്ഞ ഓഗസ്റ്റിലാണ് തമിഴ്‌നാട് സ്വദേശിയായ മുരുകന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് കൊല്ലത്തെയും തിരുവനന്തപുരത്തെയും ആശുപത്രികളില്‍ ചികിത്സ നിഷേധിക്കപ്പെടുകയായിരുന്നു.

വേണ്ടത് മനുഷ്യത്വത്തിന്റെ വെന്റിലേറ്റര്‍; അറിഞ്ഞുകൊണ്ട് ഒരാളെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍