UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍മി മേജര്‍ ബലാത്സംഗം ചെയ്തതായി ഡല്‍ഹിയിലെ വിട്ടുജോലിക്കാരി

ഭര്‍ത്താവിനെ കൊല്ലുമെന്ന് ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. പിന്നീട് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നുവെന്നും യുവതി പറയുന്നു.

കരസേന മേജര്‍ തന്നെ ബലാത്സംഗം ചെയ്തതായി ഡല്‍ഹി കന്റോണ്‍മെന്റിലെ വീട്ടുജോലിക്കാരിയുടെ പരാതി. ഡല്‍ഹി പൊലീസ് മേജര്‍ക്കെതിരെ കേസെടുത്തു. ജൂലായ് 12ന് ക്വാര്‍ട്ടേഴ്‌സില്‍ ക്ലീനിംഗ് നടത്തുന്ന സമയത്ത് മേജര്‍ ഗൗരവ് തന്നെ ബലാത്സംഗം ചെയ്തതായാണ് സ്ത്രീയുടെ പരാതി. തന്റെ ഭര്‍ത്താവിനെ മേജറും ബന്ധുവും ചേര്‍ന്ന് കൊലപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. ഇവര്‍ക്ക് രണ്ട് വയസുള്ള ആണ്‍കുട്ടിയുണ്ട്.

രാത്രി ഒരാളെ കണ്ട് ഒരു വിവരം അറിയിക്കാനെന്ന് പറഞ്ഞ് ഭര്‍ത്താവിനെ പറഞ്ഞുവിടുകയായിരുന്നു എന്ന് യുവതി പറയുന്നു. ഭര്‍ത്താവ് പോയിക്കഴിഞ്ഞപ്പോള്‍ യുവതിയോട് റൂമിലേയ്ക്ക് കയറാന്‍ ആവശ്യപ്പെട്ടു. എതിര്‍ത്തപ്പോള്‍ മര്‍ദ്ദിച്ചു – പരാതിയില്‍ പറയുന്നു. ഭര്‍ത്താവ് മടങ്ങിയെത്തിയപ്പോള്‍ സൈനികന്‍ ഭാര്യയെ ഉപദ്രവിക്കുന്നതാണ് കണ്ടത്. ഭര്‍ത്താവിനെ കൊല്ലുമെന്ന് ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. പിന്നീട് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നുവെന്നും യുവതി പറയുന്നു.

കഴിഞ്ഞ മൂന്ന് മാസമായി മേജറുടെ സെര്‍വന്റ്‌സ് ക്വാര്‍ട്ടേഴ്‌സിലാണ് യുവതിയും കുടുംബവും താമസിച്ചിരുന്നത്. യുവതി മേജറുടെ വീട്ടിലെ പാചകവും ശുചീകരണ ജോലികളുമാണ് ചെയ്തിരുന്നത്. ഭര്‍ത്താവിനെ പൂന്തോട്ടത്തിലും മറ്റ് ജോലികള്‍ക്കുമായാണ് നിയോഗിച്ചിരുന്നത്. സംഭവത്തിന് ശേഷം യുവതി മകനോടൊപ്പം ബന്ധുവീട്ടിലേയ്ക്ക് പോയി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍