UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലയാളികള്‍ ഒരു മാസത്തെ ശമ്പളം നല്‍കിയാല്‍ കേരളം കരകയറുമെന്ന് മുഖ്യമന്ത്രി

ഇതില്‍ പ്രവാസി മലയാളികള്‍ക്ക് നിര്‍ണ്ണായകമായ പങ്കുണ്ട്

മലയാളികള്‍ ഒരു മാസത്തെ ശമ്പളം നല്‍കിയാല്‍ കേരളം കരകയറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നിച്ചു നല്‍കണമെന്നില്ല. ഗഡുക്കളായി നല്കിയാല്‍ മതി. ഏഷ്യാനെറ്റ് ന്യൂസിന്റെ ‘പുതിയ കേരളം’ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴിത് വെറുമൊരു ആശയം മാത്രമാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നമ്മുടെ കരുത്ത് നമ്മള്‍ തിരിച്ചറിയണം. ഇതില്‍ പ്രവാസി മലയാളികള്‍ക്ക് നിര്‍ണ്ണായകമായ പങ്കുണ്ട്. ലോകമാകെ പടര്‍ന്നുകിടക്കുന്ന സമൂഹമാണ് നമ്മുടേത്, മുഖ്യമന്ത്രി പറഞ്ഞു. പ്രളയ ദുരന്തത്തില്‍ നിന്നും കരകയറാന്‍ നല്ല രീതിയില്‍ കേന്ദ്രസഹായം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

യു എ ഇ ധനസഹായത്തിന്റെ കാര്യത്തില്‍, എത്ര തുകയാണ് എന്നതല്ല, സഹായം രാജ്യം സ്വീകരിക്കുമോ എന്നതാണ് പ്രശ്നമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

ദുരിതത്തില്‍ സഹായിക്കാന്‍ വരുന്നവരെ തടയുന്ന രീതി സാധാരണ രീതിയില്‍ സ്വീകരിക്കാറില്ല. ഇപ്പോള്‍ ചില ആശയക്കുഴപ്പങ്ങളൊക്കെ ഉണ്ടെങ്കിലും അത് പരിഹരിക്കപ്പെടും എന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുപോലെ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ മതിയായ സഹായം ഉണ്ടാകും എന്നും പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതുപോലെ തന്നെയാണ് നമ്മുടെ ശക്തി നാം തിരിച്ചറിയേണ്ടത്. നമ്മുടെ ശക്തി എന്നത് സംസ്ഥാനത്തെ ഖജനാവിന്റെ ശക്തിയല്ല, അത് നമ്മുടെ നാടിന്‍റെ ഒരു കരുത്താണ്, നമ്മുടെ നാട് ലോകവ്യാപകമായി വ്യാപിച്ചു കിടക്കുന്നതാണ്. അവരൊക്കെ ജോലി എടുക്കുന്നവരാണ്. അങ്ങനെ ഉള്ളവര്‍ ഒരു മാസത്തെ ശമ്പളം ഇക്കാര്യത്തില്‍ നല്‍കുന്നു എന്നു സങ്കല്‍പ്പിക്കുക. ഇപ്പൊ ഒരു സങ്കല്‍പ്പമാണ് പറയുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്ന ഒരു കാര്യമാണ് പറയുന്നത് എന്നും മുഖ്യമന്ത്രി കൂടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍