UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊലീസ് എന്ത് ധാര്‍ഷ്ട്യമാണ് കാണിച്ചതെന്നറിയില്ല; ബേബിയോട് തന്നെ ചോദിക്കൂ എന്ന് പിണറായി

പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ നിലപാടിനെ പൂര്‍ണമായും തള്ളിക്കളഞ്ഞിരിക്കുകയാണ് പിണറായി.

ജിഷ്ണുവിന്‍റെ അമ്മയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ എന്ത് ധാര്‍ഷ്ട്യമാണ് പൊലീസ് കാണിച്ചതെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ നിലപാടിനെ പൂര്‍ണമായും തള്ളിക്കളഞ്ഞിരിക്കുകയാണ് പിണറായി. 1957ലെ സര്‍ക്കാരിന്‍റെ സമയത്ത് മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട്‌ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊലീസ് നയം സംബന്ധിച്ച് പറഞ്ഞ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ജിഷ്ണുവിന്‍റെ അമ്മയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌.

മരിച്ച മകന് നീതിതേടി പൊലീസ് ആസ്ഥാനത്ത് എത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയുടെ നേരെ നടത്തിയ പരാക്രമം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പൊലീസ് നയം മനസ്സിലാക്കാത്തവര്‍ ചെയ്തതാണെന്നാണ് എംഎ ബേബി അഭിപ്രായപ്പെട്ടിരുന്നത്. ഇത് മനസ്സിലാകാതെ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടതാണെന്നും എംഎം ബേബി ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞിരുന്നു. പൊലീസ് ആസ്ഥാനം സമര നിരോധിത മേഖലയാണെന്ന വാദം ബേബി തള്ളിക്കളഞ്ഞിരുന്നു. ബേബിയുടെ പോസ്റ്റ്‌ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.

എം എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍