UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“മുഖ്യമന്ത്രിയെ തടഞ്ഞത് കോണ്‍ഗ്രസുകാര്‍”, ഒഖിയില്‍ രാഷ്ട്രീയക്കളി വേണ്ടെന്നും കോടിയേരി

വിഴിഞ്ഞത്ത് മുഖ്യന്ത്രി എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കാര്‍് തടഞ്ഞ് കോണ്‍ഗ്രസുകാര്‍ രാഷ്ട്രീയക്കളി നടത്തുകയായിരുന്നു. പിന്നീട് മാധ്യമങ്ങള്‍ ഇതിനെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധമായി ചിത്രീകരിക്കുകയായിരുന്നെന്നും കോടിയേരി കുറ്റപ്പെടുത്തുന്നു.

ഒഖി ചുഴലിക്കാറ്റ് മൂലമുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കളി നടത്തരുതെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിഴിഞ്ഞത്ത് മുഖ്യമന്ത്രിയെ തടയുകയും പ്രതിഷേധമുയര്‍ത്തുകയും ചെയ്തത് മത്സ്യത്തൊഴിലാളികളല്ലെ, അത് കോണ്‍ഗ്രസിന്റെ ആളുകളാണെന്നും കോടിയേരി പറഞ്ഞു. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി ഇക്കാര്യം അഭിപ്രായപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് വിവേചനം കാട്ടരുത്. പ്രകൃതിദുരന്തത്തെ രാഷ്ട്രീയ വില്‍പ്പനച്ചരക്കാക്കുന്ന നീചപ്രവൃത്തിയില്‍ ചില രാഷ്ട്രീയനേതാക്കള്‍ ഏര്‍പ്പെട്ടതായും അവരെ സഹായിക്കാന്‍ ചില മാധ്യമങ്ങളും മുന്നിട്ടിറങ്ങിയതായും അദ്ദേഹം കുറ്റപ്പെടുത്തി. വിഴിഞ്ഞത്ത് മുഖ്യന്ത്രി എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കാര്‍് തടഞ്ഞ് കോണ്‍ഗ്രസുകാര്‍ രാഷ്ട്രീയക്കളി നടത്തുകയായിരുന്നു. പിന്നീട് മാധ്യമങ്ങള്‍ ഇതിനെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധമായി ചിത്രീകരിക്കുകയായിരുന്നെന്നും കോടിയേരി കുറ്റപ്പെടുത്തുന്നു.

പ്രകൃതിക്ഷോഭത്തിന് ശേഷമുള്ള ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ ഒരു വിധത്തിലുള്ള പ്രാദേശിക മനോഭാവവും രാഷ്ട്രീയ വിവേചനവും കേന്ദ്രസര്‍ക്കാര്‍ കാണിക്കരുത്. തമിഴ്നാട് മുഖ്യമന്ത്രിയോട് ഫോണില്‍ സംസാരിക്കുകയും എന്നാല്‍, കേരളത്തിലെ കാര്യങ്ങള്‍ ഇവിടത്തെ മുഖ്യമന്ത്രിയോട് ആരായാതിരിക്കുകയും ചെയ്ത, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി ഉചിതമായില്ല. ഒഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങിയ സാഹചര്യത്തില്‍ അതിനെക്കുറിച്ച് ട്വീറ്റ് ചെയ്ത പ്രധാനമന്ത്രി, വലിയ ദുരിതം നേരിട്ട കേരളത്തിന്റെ കാര്യത്തില്‍ ഒരു ട്വീറ്റ് പോലും ചെയ്തില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടുന്നു.

കടലിലുണ്ടായ പ്രകൃതിക്ഷോഭത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ രക്ഷപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംഭവമാണ് കേരളത്തിലേത്. ഇതിനകം 2,664 മത്സ്യത്തൊഴിലാളികളെയാണ് കരയിലെത്തിച്ച് രക്ഷപ്പെടുത്തിയത്. കൊടുങ്കാറ്റിന്റെ ആഘാതത്തില്‍ നിന്ന് രക്ഷ നല്‍കുന്നതിനും ദുരിതാശ്വാസത്തിനും ഒരു സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും കോടിയേരി അഭിപ്രായപ്പെട്ടു. ഓഖി ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിച്ച് അനന്തരനടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍