UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഷ്ട്രീയനേട്ടത്തിനായി കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളരുത്: എംഎസ് സ്വാമിനാഥന്‍

തിരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമാക്കി രാഷ്ട്രീയ നേതാക്കള്‍ ഇത്തരത്തില്‍ സാമ്പത്തികമായി നഷ്ടമുണ്ടാക്കുന്ന നയങ്ങള്‍ കൊണ്ടുവരരുത് – എംഎസ് സ്വാമിനാഥന്‍ പറഞ്ഞു.

രാഷ്ട്രീയനേട്ടത്തിനായി കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളരുതെന്ന് കാര്‍ഷിക ശാസ്ത്രജ്ഞനനും ഹരിത വിപ്ലവത്തിന്റെ ഉപജ്ഞാതാവുമായ പ്രൊഫ.എംഎസ് സ്വാമിനാഥന്‍. കാര്‍ഷിക കടങ്ങള്‍ ഇത്തരത്തില്‍ എഴുതിത്തള്ളുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് സ്വാമിനാഥാന്‍ മുന്നറിയിപ്പ് നല്‍കുന്നു. തിരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമാക്കി രാഷ്ട്രീയ നേതാക്കള്‍ ഇത്തരത്തില്‍ സാമ്പത്തികമായി നഷ്ടമുണ്ടാക്കുന്ന നയങ്ങള്‍ കൊണ്ടുവരരുത് – എംഎസ് സ്വാമിനാഥന്‍ പറഞ്ഞു. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് എംഎസ് സ്വാമിനാഥന്‍ ഇക്കാര്യം പറഞ്ഞത്. കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുക എന്നത് കാര്‍ഷിക നയത്തിന്റെ ഭാഗമാകാന്‍ പാടില്ലെന്ന് എംഎസ് സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു. കര്‍ഷകര്‍ വലിയ ദുരിതമനുഭവിക്കുന്ന പ്രത്യേക സാഹചര്യങ്ങളില്‍ ഇതാവാം. എന്നാല്‍ അത് നയമാകരുത് – എംഎസ് സ്വാമിനാഥന്‍ പറഞ്ഞു

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന വാഗ്ദാനം രാഷ്ട്രീയ പാര്‍ട്ടികള്‍ വയ്ക്കുന്നുണ്ട്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോണ്‍ഗ്രസ് ഈ വാഗ്ദാനം മുന്നോട്ട് വയ്ക്കുകയും അധികാരത്തിലെത്തിയ ശേഷം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന നടപടി തുടങ്ങിയിരിക്കുകയുമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഈ പ്രവണത ശക്തമാണ്. അഖിലേന്ത്യ കിസാന്‍ സഭ നേതൃത്വം നല്‍കുന്നത് അടക്കമുള്ള കര്‍ഷക പ്രക്ഷോഭങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്ന് കാര്‍ഷിക കടം എഴുതിത്തള്ളുകയാണ്. കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ന്യൂഡല്‍ഹിയിലെ കര്‍ഷക മാര്‍ച്ചിനെ തുടര്‍ന്ന് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഗൗരവമായി കണ്ട് പരിഹരിക്കാന്‍ ആവശ്യപ്പെട്ട് എംഎസ് സ്വാമിനാഥന്‍ രംഗത്തെത്തിയിരുന്നു.

18,000 കോടി രൂപയുടെ ബാധ്യത സംസ്ഥാനത്തിനുണ്ടാകുമെന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞത്. 18,000 കോടി രൂപയുടെ ബാധ്യത സംസ്ഥാനത്തിനുണ്ടാകുമെന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞത്. മധ്യപ്രദേശിന് 35,000 കോടി മുതല്‍ 38,000 കോടി രൂപ വരെ ബാധ്യതയുണ്ടാകും. ഛത്തീസ്ഗഡിന് 6100 കോടി രൂപയിലധികം സാമ്പത്തിക ബാധ്യതയാണുണ്ടാവുക. ദേശീയ കര്‍ഷക കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ കൂടിയാണ് എംഎസ് സ്വാമിനാഥന്‍.

കര്‍ഷകരുടെ ശബ്ദം കേള്‍ക്കൂ: മോദി സര്‍ക്കാരിനോട് എംഎസ് സ്വാമിനാഥന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍