UPDATES

ട്രെന്‍ഡിങ്ങ്

നിപ വൈറസ്; കോഴിക്കോട്ട് സേവനം ചെയ്യാന്‍ അവസരം നല്‍കണം; പിണറായിയോട് ഖൊരഖ്പൂരിലെ ഡോ. കഫീല്‍ഖാന്‍

പനി മൂലം ഇന്നലെ മരണത്തിന് കീഴടങ്ങിയ നഴ്‌സ് ലിനിയുടെ ജീവത്യാഗം പ്രചോദനമാണ്, രോഗികളെ പരിചരിക്കാന്‍ തന്റെ ജീവിതം സമര്‍പ്പിക്കാന്‍ താന്‍ തയ്യാറാണെന്നും ഡോ. കഫീല്‍ഖാന്‍

നിപ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് ആതുരസേവനത്തിന് തയ്യാറെണെന്ന് വ്യക്തമാക്കി ഖൊരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ കഫീല്‍ഖാന്‍. കേരളത്തില്‍ നിന്നും പുറത്തു വരുന്ന വാര്‍ത്തകള്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. മരണസംഖ്യ ഇനിയും വര്‍ധിക്കാന്‍ അനുവദിക്കരുത്. കേരളത്തിലെ നിപ വൈറസ് ബാധിതരെ ചികില്‍സിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് സേവനം നടത്താന്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ അവസരം ഒരുക്കിതരണമെന്ന അഭ്യര്‍ത്ഥിക്കുന്നതായും ഡോ. കഫീല്‍ഖാന്‍ ആവശ്യപ്പെടുന്നു.

പനി മൂലം ഇന്നലെ മരണത്തിന് കീഴടങ്ങിയ നഴ്‌സ് ലിനിയുടെ ജീവത്യാഗം പ്രചോദനമാണെന്നും, രോഗികളെ പരിചരിക്കാന്‍ തന്റെ ജീവിതം സമര്‍പ്പിക്കാന്‍ താന്‍ തയ്യാറാണെന്നും ഡോ. കഫീല്‍ഖാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അടുത്തിടെ കേരളാ സന്ദര്‍ശനത്തിനെത്തിയ കഫീല്‍ഖാന്‍ സംസ്ഥാനത്തെ വികസനത്തെയും ജനങ്ങളേയും പുകഴ്ത്തിയും ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

ഖൊരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ പ്രതിയാക്കി യോഗി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത ജയിലടച്ച ഡോ. കഫീല്‍ ഖാന്‍ അടുത്തിടെയാണ് ജയില്‍ മോചിതനായത്. ആശുപത്രി അധികൃതരുടേയും ഭരണകൂടത്തിന്റെയും വീഴ്ചയാണ് ദുരന്തത്തിനിടയാക്കിയതെന്ന കഫീല്‍ഖാന്റെ പ്രസ്താവന ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. തുടര്‍ന്നാണ് സംഭവത്തിന്റെ ഉത്തരവാദിത്വം ഡോ. കഫീല്‍ഖാന്റെ മേല്‍ കെട്ടിവച്ച് ജയിലിലടച്ചത്.

‘സജീഷേട്ടാ ഐ ആം ഓള്‍മോസ്റ്റ് ഓണ്‍ ദി വേ, നമ്മുടെ കുഞ്ഞുങ്ങളെ നോക്കിക്കോണേ’; നൊമ്പരമായി നഴ്സ് ലിനിയുടെ അവസാന വാക്കുകള്‍

നിപ: ‍ഡോ. കഫീൽ ഖാനെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് പിണറായി വിജയൻ

ജീവന് വില പറയുന്ന ബേബി മെമ്മോറിയലുകാര്‍ക്ക് മനസിലാകില്ല ഈ കഫീല്‍ ഖാന്‍മാരുടെ ‘ഉറക്കം കെടല്‍’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍