UPDATES

ട്രെന്‍ഡിങ്ങ്

മാതൃഭൂമി അവതാരകന്‍ വേണുവിന്റെ ‘വർഗീയ പരാമർശ’ത്തിനെതിരെ ഡി വൈ എഫ് ഐ പോലീസിൽ പരാതി നൽകി

പരാമര്‍ശങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്ന മതേതരത്വത്തെയും, സമാധാന അന്തരീക്ഷത്തെയും തകർക്കുന്ന തരത്തിലാണെന്നു പരാതിയിൽ പറയുന്നു

ആലുവയിൽ ഉസ്മാനെതിരെ നടന്ന പോലീസ് അറസ്റ്റുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ “മുസ്‌ലിങ്ങളെ” എന്നഭിസംബോധന ചെയ്തുകൊണ്ട് വേണു നടത്തിയ പാരാമര്‍ശങ്ങൾ ചൂണ്ടിക്കാട്ടി കൊല്ലം ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ആർ ബിജു സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. ജൂൺ 7നാണ് കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത്. ഉസ്മാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ചർച്ചയിൽ “ഉമിനീര് പോലും ഇറക്കാതെ നോമ്പ് നോൽക്കുന്ന മുസ്ലിം സഹോദരങ്ങളെ, നിങ്ങളുടെ മേൽ ആണ് മുഖ്യമന്ത്രി ഈ കളങ്കം ഏൽപ്പിച്ചിരിക്കുന്നത് എന്നായിരുന്നു” എന്നാണ് വേണു ആമുഖമായി പറഞ്ഞത്. വേണുവിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.

പരാമര്‍ശങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്ന മതേതരത്വത്തെയും, സമാധാന അന്തരീക്ഷത്തെയും തകർക്കുന്ന തരത്തിലാണെന്നു പരാതിയിൽ പറയുന്നു. രണ്ടു വ്യക്തികൾ തമ്മിൽ നടന്ന സംഘർഷത്തെ ഒരു വിഭാഗത്തിന്റെ പ്രശ്നമാക്കി മാറ്റുന്നതിൽ വർഗീയ അജണ്ടയുണ്ടെന്നും ആരോപണം ഉണ്ട്. മതാചാരത്തെ അപമാനിക്കാൻ ശ്രമിച്ചതിന്റെ പേരിൽ 153 എ ചുമത്തി കേസെടുക്കണം എന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചർച്ചയുടെ വീഡിയോ അടങ്ങുന്ന സി ഡി യും പരാതിയോടൊപ്പം കൈമാറിയിട്ടുണ്ട്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ഇതിലേയും ഭേദം കമ്പിപ്പാര എടുത്തു മോഷ്ടിക്കാനിറങ്ങല്‍: വേണുവിനോടുള്ള യുവാവിന്റെ മറുപടി വൈറല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍