UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘മാലിന്യത്തിൽ തട്ടാതെ മാറി നടക്കുന്നതാണ് അഭികാമ്യം’ : അർണാബ് ഗോസ്വാമിക്കെതിരെ എം സ്വരാജ്

തന്റെ ഫെയ്സ്ബൂക് കുറിപ്പിലാണ് സ്വരാജ് അര്ണാബിനെതിരെ ആഞ്ഞടിച്ചത്.

ചാനല്‍ ചര്‍ച്ചയ്ക്കിടെ കേരളത്തെയും മലയാളികളെയും അപമാനിച്ച അര്‍ണാബ് ഗോ സ്വാമിക്കെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റും, എം എൽ എ യുമായ എം.സ്വരാജ്.”സത്യത്തിൽ ഈ മറുപടികളും പ്രതികരണവും അനാവശ്യമാണ്‌. പൊതുവഴിയാണ് , മനുഷ്യർ മാത്രമല്ലല്ലോ നടക്കുന്നത്. ചിലയിടത്ത് മാലിന്യങ്ങൾ കണ്ടേക്കാം. മാലിന്യത്തിൽ തട്ടാതെ ഇത്തിരി മാറി നടക്കുന്നതാണ് അഭികാമ്യം. ” എം സ്വരാജ് പറഞ്ഞു. തന്റെ ഫെയ്സ്ബൂക് കുറിപ്പിലാണ് സ്വരാജ് അര്ണാബിനെതിരെ ആഞ്ഞടിച്ചത്.

ശമ്പളം തരുന്ന മുതലാളി മലയാളിയെയും കൂട്ടുകാരെയും മാത്രമേ മലയാളികളായി അയാള്‍ക്ക് പരിചയം കാണൂവെന്നും ആ അനുഭവം വെച്ച് പറഞ്ഞതാവുമെന്നും സ്വരാജ് പരിഹസിച്ചു. നാണം കെട്ട ഇന്ത്യക്കാരുടെ കൂട്ടമാണ് മലയാളികള്‍ എന്നായിരുന്നു അര്‍ണാബിന്റെ പ്രതികരണം. യു.എ.ഇയുടെ സഹായവാഗ്ദാനവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയായിരുന്നു അര്‍ണാബ് ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയത്. താന്‍ കണ്ട എക്കാലത്തെയും നാണം കെട്ട ഒരു കൂട്ടം ആളുകളാണിതെന്നായിരുന്നു അര്‍ണാബിന്റെ പ്രസ്താവന. അര്ണാബിനെതിരെ മലയാളി സൈബർ ഇടത്തിൽ വൻ പ്രതിഷേധം ആണുയരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍