മോദിയും അമിത് ഷായും തുടര്‍ച്ചയായി തിരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ നടത്തുന്ന പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന പരാതിയുമായി കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും ബിജെപി പ്രസിഡന്റ് അമിത് ഷായ്ക്കും എതിരായ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികളില്‍ നാളെ തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുത്തേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും തുടര്‍ച്ചയായി തിരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ നടത്തുന്ന പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന പരാതിയുമായി കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതികള്‍ പരിഗണിക്കുന്നത്.
കോണ്‍ഗ്രസ് നേതാവ് സുഷ്മിത ദേവ് ആണ് മോദിക്കും അമിത് ഷായ്ക്കുമെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. മതവിദ്വേഷ പ്രസംഗം നടത്തിയെന്നും രാഷ്ട്രീയ പ്രചാരണത്തിനായി സൈന്യത്തെ ഉപയോഗിച്ചു എന്നും പരാതിയില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. അതേസമയം പരാതിക്കാരി മോദിയുടേയും അമിത് ഷായുടേയും പേരുകള്‍ വ്യക്തമായി എന്തുകൊണ്ട് പരാമര്‍ശിക്കുന്നില്ല എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. മോദി ആറ് തവണയും അമിത് ഷാ രണ്ട് തവണയും തിരഞ്ഞടുപ്പ് റാലികളിലെ പ്രസംഗങ്ങളില്‍ പെരുമാറ്റച്ചട്ട ലംഘനം നടത്തിയതായി കോണ്‍ഗ്രസ് ആരോപിക്കുന്നു. മാര്‍ച്ച് 10 തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വ്ന്നത് മുതല്‍ 40 പ്രതിനിധികളെ പരാതികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലേയ്ക്ക് അയച്ചിട്ടുണ്ട്.