UPDATES

വിപണി/സാമ്പത്തികം

ഒരു നോട്ട് നിരോധനം കൂടി ഉണ്ടായേക്കാമെന്ന് നിതി ആയോഗ് തലവന്‍ രാജീവ് കുമാര്‍

ഇതിനൊപ്പം മറ്റൊരു കാര്യം കൂടി രാജീവ് കുമാര്‍ പറഞ്ഞു – ഒരു നോട്ട് നിരോധനത്തിന് കൂടി ഞാന്‍ ശുപാര്‍ശ ചെയ്യും.

ഒരു തവണ കൂടി നോട്ട് നിരോധനം നടപ്പാക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന സാമ്പത്തിക ഉപദേഷ്ടാക്കളില്‍ ഒരാളുമായ രാജീവ് കുമാര്‍. ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരിക്കെ സ്വീകരിച്ച തെറ്റായ നയങ്ങളാണെന്ന് കഴിഞ്ഞ ദിവസം രാജീവ് കുമാര്‍ കുറ്റപ്പെടുത്തിയിരുന്നു.

നിഷ്‌ക്രിയ ആസ്തികള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചതാണ് സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമായതെന്നാണ് രാജീവ് കുമാര്‍ എഎന്‍ഐയോട് പറഞ്ഞത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നാല് ലക്ഷം കോടിയായിരുന്നു നിഷ്‌ക്രിയ ആസ്തി. 2017 പകുതി ആയപ്പോളേക്കും ഇത് 10.5 ലക്ഷം കോടിയായി ഉയര്‍ന്നു. ഇതിന് കാരണം രഘുറാം രാജന്റെ നയങ്ങളാണ്. ഇതിനൊപ്പം സ്‌ഫോടനാത്മകമായ മറ്റൊരു കാര്യം കൂടി രാജീവ് കുമാര്‍ പറഞ്ഞു – ഒരു നോട്ട് നിരോധനത്തിന് കൂടി ഞാന്‍ ശുപാര്‍ശ ചെയ്യും.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ വീണ്ടും നോട്ട് നിരോധനം ആവശ്യമാണെന്ന് രാജീവ് കുമാര്‍ അഭിപ്രായപ്പെട്ടു. നോട്ട് നിരോധനം പരാജയമായിരുന്നില്ലെന്നും ധാര്‍മ്മികമായ കാരണങ്ങളാണ് താന്‍ ഇതിനെ പിന്തുണച്ചതെന്നും രാജീവ് കുമാര്‍ എന്‍ഡിടിവിയോട് പറഞ്ഞു. 2007-08 കാലത്ത് തന്നെ ഇത്തരമൊരു നീക്കം താന്‍ നിര്‍ദ്ദേശിച്ചിരുന്നതായും രാജീവ് കുമാര്‍ പറഞ്ഞു.

റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്, നോട്ട് നിരോധനം സമ്പൂര്‍ണ പരാജയമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ്. അസാധുവാക്കിയ 99.3 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയിരുന്നു. കള്ളപ്പണം പിടിക്കുമെന്ന സര്‍ക്കാരിന്റെ അവകാശവാദം പൊളിഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍