UPDATES

വിപണി/സാമ്പത്തികം

ലോകവ്യാപാര സംഘടനയില്‍ നിന്ന് പിന്മാറും: ട്രംപിന്റെ ഭീഷണി

ലോക വ്യാപാരത്തില്‍ യുഎസ് അനീതി നേരിടുകയാണെന്നും ഇതിന് ഉത്തരവാദി ഡബ്ല്യുടിഒ ആണെന്നുമാണ് ട്രംപിന്റെ പരാതിയും ആരോപണവും.

ലോകവ്യാപാര സംഘടനയില്‍ (ഡബ്ല്യുടിഒ) നിന്ന് പിന്മാറുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അവര്‍ മര്യാദയ്ക്ക് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഞാന്‍ പിന്മാറും – ബ്ലൂംബര്‍ഗ് ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടെ ട്രംപ് പറഞ്ഞു. ആഗോള വ്യാപാരത്തില്‍ നിര്‍ണായക ശക്തിയായ ഡബ്ല്യുടിഒയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തരത്തിലുള്ള കാര്യമാണ് ട്രംപ് പറഞ്ഞിരിക്കുന്നത്.

ഡബ്ല്യുടിഒയുടെ രൂപീകരണത്തില്‍ പ്രധാന പങ്ക് വഹിച്ചത് അമേരിക്കയാണ്. ലോക വ്യാപാരത്തില്‍ യുഎസ് അനീതി നേരിടുകയാണെന്നും ഇതിന് ഉത്തരവാദി ഡബ്ല്യുടിഒ ആണെന്നുമാണ് ട്രംപിന്റെ പരാതിയും ആരോപണവും. താന്‍ വിചാരിച്ചാല്‍ ഡബ്ല്യുടിഒയ്‌ക്കെതിരെ നടപടിയെടുക്കാന്‍ കഴിയുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍