UPDATES

വാര്‍ത്തകള്‍

രാഹുല്‍ പ്രധാനമന്ത്രിയായേക്കില്ല, മമതയ്ക്കും മായാവതിക്കും ചന്ദ്രബാബു നായിഡുവിനും കൂടുതല്‍ പരിഗണന: ശരദ് പവാര്‍

കോണ്‍ഗ്രസ് പോലും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ് എന്ന് ഉറപ്പിച്ച് പറയുന്നില്ല എന്ന് പവാര്‍ ചൂണ്ടിക്കാട്ടി.

ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം മതേതര സഖ്യം അധികാരം നേടുമ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ സാധ്യത കുറവാണ് എന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. ബി എസ് പി അധ്യക്ഷ മായാവതി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവര്‍ക്കാണ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മുന്‍ഗണന ലഭിക്കുക എന്നും ശരദ് പവാര്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് പോലും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ് എന്ന് ഉറപ്പിച്ച് പറയുന്നില്ല എന്ന് പവാര്‍ ചൂണ്ടിക്കാട്ടി. ഏഷ്യാനെറ്റിനോടാണ് ശരദ് പവാര്‍ ഇക്കാര്യം പറഞ്ഞത്.

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ പവാറിന്റെ പ്രസ്താവന ശ്രദ്ധേയമാണ്. ഡല്‍ഹിയിലെ എഎപി സഖ്യത്തിനായി കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ചെലുത്തുകയും വയനാട്ടില്‍ ഇടതുപക്ഷത്തിനെതിരെ രാഹുല്‍ മത്സരിക്കുന്നത് ശരിയല്ല എന്ന് അഭിപ്രായപ്പെടുകയും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു ശരദ് പവാര്‍. കോണ്‍ഗ്രസുമായി ഇത്തരത്തിലുള്ള അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കവേണയാണ് രാഹുല്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യതയില്ല എന്ന് പവാര്‍ തുറന്നടിക്കുന്നത്. രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തെ പ്രധാന നേതാക്കളില്‍ ഒരാള്‍ മാത്രമാണെന്നും ശരദ് പവാര്‍ പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍