UPDATES

വാര്‍ത്തകള്‍

നിങ്ങള്‍ എനിക്ക് വോട്ട് ചെയ്താലും ഇല്ലെങ്കിലും നിങ്ങളെ ഞാന്‍ സഹായിക്കും; അമ്മയെ തിരുത്തി മുസ്ലീം വോട്ടര്‍മാരോട് വരുണ്‍ ഗാന്ധി

“എനിക്ക് വോട്ട് ചെയ്താലും ഇല്ലെങ്കിലും ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് സഹായം ചോദിച്ച് എന്റെയടുത്ത് വരാം. മുസ്ലീം പഞ്ചസാരയുണ്ടെങ്കിലേ എന്റെ ചായയ്ക്ക് മധുരമുണ്ടാകൂ”.

കേന്ദ്ര മന്ത്രിയും യുപിയിലെ സുല്‍ത്താന്‍പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായ മേനക ഗാന്ധിയുടെ മുസ്ലീങ്ങള്‍ക്കെതിരായ പരമാര്‍ശങ്ങള്‍ക്ക് പിന്നാലെ മുസ്ലീങ്ങളെ പിന്തുണച്ച് മകനും പിലിഭിത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ വരുണ്‍ ഗാന്ധി. നിങ്ങള്‍ എനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ പിന്നെ സഹായത്തിനായി എന്റെ എടുത്ത് വരരുത് എന്ന് മുസ്ലീം വോട്ടര്‍മാരോട് മേനക ഗാന്ധി പറഞ്ഞത് വിവാദമായിരുന്നു. നിങ്ങള്‍ വോട്ട് ചെയ്താലും ഇല്ലെങ്കിലും ഞാന്‍ ജയിക്കും. എന്നാല്‍ നിങ്ങള്‍ എനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ പിന്നെ സഹായം ചോദിച്ച് എന്റെയടുത്ത് വരരുത് എന്നാണ് മേനക ഗാന്ധി പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തിരുത്തുന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് യോഗത്തില്‍ വരുണ്‍ ഗാന്ധി സംസാരിച്ചത്.

എനിക്ക് വോട്ട് ചെയ്താലും ഇല്ലെങ്കിലും ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് സഹായം ചോദിച്ച് എന്റെയടുത്ത് വരാം. മുസ്ലീം പഞ്ചസാരയുണ്ടെങ്കിലേ എന്റെ ചായയ്ക്ക് മധുരമുണ്ടാകൂ. 2009ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് യോഗത്തില്‍ പിലിഭിത്തില്‍ നടത്തിയ കുപ്രസിദ്ധമായ മുസ്ലീം വിരുദ്ധ പ്രസംഗം വരുണിനെ ജയിലിലെത്തിച്ചിരുന്നു. നിങ്ങള്‍ വോട്ട് ചെയ്താന്‍ അത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. നിങ്ങള്‍ എനിക്ക് വോട്ട് ചെയ്തില്ലെങ്കിലും നിങ്ങളോട് എനിക്ക് വിരോധമില്ല. കഴിഞ്ഞ തവണ മേനക പിലിഭിത്തിലും വരുണ്‍ സുല്‍ത്താന്‍പൂരിലുമാണ് മത്സരിച്ചത്. ഇത്തവണ സീറ്റുകള്‍ വച്ചുമാറുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍