UPDATES

വാര്‍ത്തകള്‍

സൈന്യത്തെ പ്രചാരണത്തിന് ഉപയോഗിക്കരുത്: രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം

സൈനികരുടേയും പാക് പിടിയിലായി മോചിപ്പിക്കപ്പെട്ട വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റേയും ചിത്രങ്ങള്‍ ബിജെപി ഉപയോഗിച്ചത് വിവാദമായിരുന്നു.

സൈന്യത്തെ ഉപയോഗിച്ചുള്ള പ്രചാരണ പാടില്ല രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. മാര്‍ച്ച് ഒമ്പതിന്റെ നിര്‍ദ്ദേശത്തിന്റെ തുടര്‍ച്ചയായാണ് ഇത് എന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി നരേന്ദ്ര എന്‍ ബട്ടോലിയ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. സ്ഥാനാര്‍ത്ഥികളുടേയോ പാര്‍ട്ടികളുടേയോ പ്രചാരണങ്ങളില്‍ സൈനികരുടെ ചിത്രങ്ങള്‍ ഉപയോഗിക്കരുത് എന്ന് വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന്റേയും ബലാകോട്ട് വ്യോമാക്രമണത്തിന്റേയും പശ്ചാത്തലത്തില്‍ സൈനികരുടേയും പാക് പിടിയിലായി മോചിപ്പിക്കപ്പെട്ട വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റേയും ചിത്രങ്ങള്‍ ബിജെപി ഉപയോഗിച്ചത് വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപി നേതാക്കളുടേയും ചിത്രങ്ങള്‍ സൈനികരോടൊപ്പം ബിജെപി പ്രചാരണ ബോര്‍ഡുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നേരത്തെ ശബരിമല അടക്കമുള്ള മതവിശ്വാസവും ആചാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍