UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തോന്നുന്ന പോലെ റെയ്ഡ് നടത്താന്‍ പറ്റില്ല, വിവേചനം പാടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന്‍

മധ്യപ്രദേശിലേയും കര്‍ണാടകയിലേയും ആദായനികുതി റെയ്ഡുകള്‍ക്കെതിരെ കോണ്‍ഗ്രസും ജെഡിഎസും പരാതികളുമായി രംഗത്തുണ്ട്.

അന്വേഷണ ഏജന്‍സികള്‍ തോന്നുന്ന പോലെ റെയ്ഡ് നടത്താന്‍ പാടില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെ നടപടികള്‍ നിഷ്പക്ഷവും വിവേചനരഹിതവും ആയിരിക്കണം എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ധന മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയത്.
റെവന്യു സെക്രട്ടറിക്കാണ് കമ്മീഷന്റെ കത്ത്. മധ്യപ്രദേശിലേയും കര്‍ണാടകയിലേയും ആദായനികുതി റെയ്ഡുകള്‍ക്കെതിരെ കോണ്‍ഗ്രസും ജെഡിഎസും പരാതികളുമായി രംഗത്തുണ്ട്. തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന അനധികൃത പണം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരെ അറിയിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു.

ബിജെപി രാഷ്ട്രീയപ്രേരിതമായി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു എന്ന് പ്രതിപക്ഷ പാര്‍ട്ടികളെ ഉപയോഗിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനും ആദായനികുതി വകുപ്പും തന്നേയും കുടുംബത്തേയും പീഡിപ്പിക്കുകയാണ് എന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പറഞ്ഞത്. കുമാരസ്വാമിയുടെ നേതൃത്വത്തില്‍ ബംഗളൂരുവില്‍ ജെഡിഎസും കോണ്‍ഗ്രസും പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചിരുന്നു.

മാര്‍ച്ച് 22ന് ആന്ധ്രപ്രദേശില്‍ ടിഡിപി നേതാക്കളായ പുട്ട സുധാകര്‍ യാദവ്, സിഎം രമേഷ് എന്നിവരുടെ വീടുകളില്‍ റെയ്ഡ് നടന്നു. മാര്‍ച്ച് 28ന് കര്‍ണാടകയില്‍ മന്ത്രി സിഎസ് പുട്ടരാജുവും മരുമകനും അടക്കമുള്ളവരുടെ വീടുകളില്‍ റെയ്ഡ് നടത്തി. മാര്‍ച്ച് 31ന് തമിഴ്‌നാട്ടിലെ വെള്ളൂരില്‍ ഡിഎംകെ ട്രഷറര്‍ ദുരൈമുരുകന്റെ വീട്ടില്‍ റെയ്ഡ് നടത്തി. 10 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായി ബന്ധപ്പെട്ട, ഭോപ്പാല്‍, ഇന്‍ഡോര്‍, ഡല്‍ഹി, നോയ്ഡ, ഗോവ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍