UPDATES

ട്രെന്‍ഡിങ്ങ്

ബിജെപി എംഎല്‍എ പോസ്റ്റ് ചെയ്ത അഭിനന്ദന്റെ ഫോട്ടോ പോസ്റ്റര്‍ മാറ്റണം: ഫേസ്ബുക്കിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം

സൈനിക വിഭാഗങ്ങളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന് കമ്മീഷന്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു.

ബിജെപി എംഎല്‍എ പോസ്റ്റ് ചെയ്ത ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാന്റെ ഫോട്ടോയുള്ള പോസ്റ്റര്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്കിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആദ്യ പെരുമാറ്റച്ചട്ട ലംഘന നടപടിയാണ് ഇത്. അഭിനന്ദന്റെ ചിത്രമുള്ള രണ്ട് പോസ്റ്ററുകളാണ് ഡല്‍ഹിയിലെ ബിജെപി എംഎല്‍എയായ ഓം പ്രകാശ് ശര്‍മ ഷെയര്‍ ചെയ്തിരുന്നത്. ഡല്‍ഹി വിശ്വാസ്‌നഗര്‍ മണ്ഡലത്തിലെ എംഎല്‍എയാണ് ശര്‍മ.

ഇതേക്കുറിച്ച് ഫേസ്ബുക്കിന്റെ പബ്ലിക് പോളിസി ഫോര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ ഡയറക്ടര്‍ ശിവ്‌നാഥ് തുക്രാലിനെ ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ട്. സി വിജില്‍ മൊബൈല്‍ ആപ്പില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി. സൈനിക വിഭാഗങ്ങളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന്് കമ്മീഷന്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു.

മാര്‍ച്ച് ഒന്നിന് ഓംപ്രകാശ് ശര്‍മ ഷെയര്‍ ചെയ്ത രണ്ട് പോസ്റ്ററുകളാണ് വിവാദമായത്. വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി പ്രസിഡന്റ് അമിത് ഷാ, ഓംപ്രകാശ് ശര്‍മ എന്നിവരാണ് പോസ്റ്ററുകളിലുള്ളത്. അഭിനന്ദനെ പാകിസ്താനില്‍ നിന്ന് ഇന്ത്യയിലെത്തിക്കാനായത് മോദി കാരണമാണെന്നും ഇത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്നും ഒരു പോസ്റ്ററില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം 2013 മുതല്‍ സോഷ്യല്‍മീഡിയയ്ക്ക് ബാധകമാക്കിയിട്ടുണ്ടെങ്കിലും സോഷ്യല്‍ മീഡിയയിലെ ഇത്തരം ചട്ടലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ കമ്മീഷന് കഴിഞ്ഞിരുന്നില്ല. ഇത്തവണ ആദ്യമായാണ് ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍, വാട്‌സ് ആപ്പ്, ഷെയര്‍ചാറ്റ് തുടങ്ങിയ ആപ്പുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി സഹകരിക്കാന്‍ തയ്യാറായി രംഗത്തുവന്നിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍