UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിക്കാനീര്‍ ഭൂമി തട്ടിപ്പ് കേസ്: റോബര്‍ട്ട് വാദ്രയുടെ 4.62 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ജപ്തി ചെയ്തു

കമ്പനി ഡയറക്ടര്‍മാരായ റോബര്‍ട്ട് വാദ്രയേയും അമ്മ മൗറീന്‍ വാദ്രയേയും എന്‍ഫോഴ്‌സ്‌മെന്റ് ജയ്പൂര്‍ ഓഫീസില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

ബിക്കാനീര്‍ ഭൂമി തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്രയുടെ 4.62 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ജപ്തി ചെയ്തു. റോബര്‍ട്ട് വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി അടക്കമുള്ളവയുടെ സ്വത്തുക്കളാണ് ഏറ്റെടുത്തത്. മറ്റ് നാല് വ്യക്തികളുടെ 18.59 ലക്ഷം രൂപ വില മതിക്കുന്ന ജംഗമ വസ്തുക്കളും ഡല്‍ഹിയെ സുഖ്‌ദേവ് വിഹാറിലുള്ള കെട്ടിടവും പണ തട്ടിപ്പ് തടയല്‍ നിയമ പ്രകാരം (പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട്) എന്‍ഫോഴ്‌സ്‌മെന്റ് ജപ്തി ചെയ്തിട്ടുണ്ട്. കമ്പനി ഡയറക്ടര്‍മാരായ റോബര്‍ട്ട് വാദ്രയേയും അമ്മ മൗറീന്‍ വാദ്രയേയും എന്‍ഫോഴ്‌സ്‌മെന്റ് ജയ്പൂര്‍ ഓഫീസില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ രാഷ്ട്രീയപ്രേരിതമാണ് എന്നാണ് റോബര്‍ട്ട് വാദ്രയുടേയും കോണ്‍ഗ്രസിന്റേയും ആരോപണം. നാല് വര്‍ഷവും എട്ട് മാസവും ഉണ്ടാകാത്ത നടപടി ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് വാദ്ര ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചിരുന്നു.

റോബര്‍ട്ട് വാദ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്:

18 എഫ്‌ഐആറുകളാണ് വാദ്രയടക്കമുള്ളവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിക്കാനീര്‍ ജില്ലയിലെ 34 ഗ്രാമങ്ങളിലെ ഭൂമി സര്‍ക്കാര്‍ മഹാജന്‍ ഫീല്‍ഡ് ഫയറിംഗ് റേഞ്ചിന് വേണ്ടി ഏറ്റെടുത്തിരുന്നു. ഇത് നിയമവിരുദ്ധമായി വാദ്രയടക്കമുള്ളവര്‍ക്ക്് വിറ്റു എന്നാണ് കേസ്. വാദ്രയുടെ കമ്പനിയായ സ്‌കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് 72 ലക്ഷം രൂപയ്ക്ക് 69.55 ഹെക്ടര്‍ ഭൂമി വാങ്ങുകയും ഇത് 5.5 കോടി രൂപയ്ക്ക് അലിജെനി ഫിന്‍ലീസ് പ്രൈവറ്റ് ലിമിറ്റഡിന് വിറ്റ് നിയമവിരുദ്ധമായി 4.43 കോടി രൂപയുടെ ലാഭമുണ്ടാക്കുകയും ചെയ്തതായാണ് ആരോപണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍