UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ് താക്കറെയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു, മുംബയിലെ ഓഫീസിന് പുറത്ത് നിരോധനാജ്ഞ, എം എന്‍ എസ് നേതാക്കള്‍ കരുതല്‍ തടങ്കലില്‍

450 കോടിയോളം രൂപ വായ്പയായും നിക്ഷേപമായും രാജ് താകറെയ്ക്ക് ബന്ധമുണ്ട് എന്നാരോപിക്കപ്പെടുന്ന കോഹിനൂര്‍ സി ടി എന്‍ എല്‍ എന്ന നിര്‍മ്മാണ കമ്പനി സ്വീകരിച്ചു എന്നാണ് കേസ്

മഹാരാഷ്ട്ര നവനിര്‍മ്മാണ സേന നേതാവ് രാജ് താക്കറെയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിങ് & ഫിനാന്‍ഷ്യല്‍ സെര്‍വീസസ് (IL&FS) എന്ന നിഴല്‍ ബാങ്കിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട കേസിലാണ് രാജ് താക്കറെയ്ക്ക് സമന്‍സ് നല്കിയിരിക്കുന്നത്. 860 കോടിയോളം രൂപ വായ്പയായും നിക്ഷേപമായും രാജ് താകറെയ്ക്ക് ബന്ധമുണ്ട് എന്നാരോപിക്കപ്പെടുന്ന കോഹിനൂര്‍ സി ടി എന്‍ എല്‍ എന്ന നിര്‍മ്മാണ കമ്പനി സ്വീകരിച്ചു എന്നാണ് കേസ്.

അതേസമയം രാജ് താക്കറെയെ ചോദ്യം ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ മുംബയിലെ എന്‍ഫോഴ്സ്മെന്‍റ് ഓഫീസിന് പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര നവനിര്‍മ്മാന്‍ സേനയുടെ മുതിര്‍ന്ന നേതാക്കള്‍ കരുതല്‍ തടങ്കലിലാണ്.

രാജ് താക്കറെ പ്രവര്‍ത്തകരോട് എന്‍ഫോഴ്സ്മെന്റ് ഓഫീസ് പരിസരത്ത് തടിച്ചുകൂടരുത് എന്നു ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും മുന്‍കരുതല്‍ എന്ന രീതിയിലാണ് നിരോധനാജ്ഞയും കരുതല്‍ തടങ്കലും എന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.

മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി മനോഹര്‍ ജോഷിയുടെ മകന്‍ ഉന്‍മേഷ് ജോഷി, രാജ് താക്കറെ, ബില്‍ഡര്‍ രഞ്ജന്‍ ശിരോദ്കര്‍ എന്നിവര്‍ 2005ലാണ് കോഹിനൂര്‍ സി ടി എന്‍ എല്‍ സ്ഥാപിച്ചത്. IL&FSല്‍ നിന്നുള്ള പണം എങ്ങനെയാണ് കോഹിനൂര്‍ സി ടി എന്‍ എല്‍ ഉപയോഗിച്ചത് എന്നാണ് ഇ ഡി അന്വേഷിക്കുന്നത്.

ജോഷിയെയും ശിരോദ്ക്കാരിനെയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇരുവരെയും തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും.

ശിവാജി പാര്‍ക്കിലെ തന്റെ വീടായ കൃഷ്ണ കുഞ്ചില്‍ നിന്നും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പുറപ്പെട്ട രാജ് താക്കറെയെ ഭാര്യ ശര്‍മ്മിള, മകന്‍ അമിത്, മകള്‍ ഉര്‍വശി എന്നിവര്‍ അനുഗമിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍