UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് കുറ്റപത്രം ചോര്‍ത്തിയതില്‍ റിപ്പബ്ലിക് ടിവിക്ക് നോട്ടീസ് നല്‍കണം: കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ്

ക്രിസ്റ്റ്യന്‍ മിഷേലിന്റെ അപേക്ഷ അംഗീകരിക്കാനാകില്ലെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡിപി സിംഗ് വാദിച്ചു.

അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടയുമായി ബന്ധപ്പെട്ട് ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെതിരായ കുറ്റപത്രം ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടിവിക്ക് നോട്ടീസ് നല്‍കണമെന്ന് സിബിഐ കോടതിയോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡിപി സിംഗ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നീതിപൂര്‍വമായ വിചാരണ ആവശ്യപ്പെട്ട് ക്രിസ്റ്റ്യന്‍ മിഷേല്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കവേയാണ് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

മുദ്ര വച്ച കവറില്‍ ചില രേഖകള്‍ സിംഗ് കോടതിയില്‍ സമര്‍പ്പിച്ചു. ഇതില്‍ ആളുകളെക്കുറിച്ച് പറയുന്നു. കാഴ്ചയ്ക്കപ്പുറമുണ്ട്. ഇത് നിയമപ്രകാരം തയ്യാറാക്കിയതാണ് – ഡിപി സിംഗ് പറഞ്ഞു. അതേസമയം റിപ്പബ്ലിക് ടിവിക്ക് നോട്ടീസ് നല്‍കണമെന്ന് ക്രിസ്റ്റിയന്‍ മിഷേലിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ ആല്‍ജോ ജോസഫും ശ്രീരാം പറക്കാട്ടും ആവശ്യപ്പെട്ടു. മിഷേലിനന്റെ ഹര്‍ജിയോട് പ്രതികരിക്കാനും സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. എന്‍ഫോഴ്‌സ്‌മെന്റിന്റെ മറുപടി ലഭിച്ച ശേഷം റിപ്പബ്ലിക് ടിവിക്ക് നോട്ടീസ് നല്‍കുമെന്നും കോടതി വ്യക്തമാക്കി. മിഷേലിന്റെ അനുയായി എന്ന് പറയുന്ന ഡേവിഡ് സിംസിനും കോടതി സമന്‍സ് അയച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍