UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിരവ് മോദിയുടെ 637 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ജനുവരിയില്‍ സിബിഐ ആദ്യ ചാര്‍ജ്ജ് ഷീറ്റ് നല്‍കിയതിന് പിന്നാലെയാണ് ആഭരണങ്ങള്‍ വിദേശത്തേയ്ക്ക് കടത്തിയത്. 22.69 കോടി രൂപ വില മതിക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍ ഹോങ്കോംഗില്‍ നിന്ന് 23 ഷിപ്‌മെന്റുകളിലായി ഇന്ത്യയിലെത്തിച്ചിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പാ തട്ടിപ്പി നടത്തി വിദേശത്തേയ്ക്ക് മുങ്ങിയ വിവാദ ജ്വല്ലറി വ്യാപാരി നിരവ് മോദിയുടെ 637 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. ഡയമണ്ടുകളും ലണ്ടനിലേയും ന്യൂയോര്‍ക്കിലേയും അപ്പാര്‍ട്ട്‌മെന്റുകളും അടക്കമുള്ള വസ്തുവകകളുമാണ് പിടിച്ചെടുത്തതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. വിവിധ പൊതുമേഖല ബാങ്കുകളില്‍ നിന്ന് 13,000 കോടി രൂപ ലോണ്‍ എടുത്ത് തിരിച്ചടയ്ക്കാതെയാണ് നിരവ് മോദി മുങ്ങിയത്.

നിരവ് മോദി ഇപ്പോളും യുകെയിലുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ പുറത്തുവിടുന്ന വിവരം. ജനുവരിയില്‍ സിബിഐ ആദ്യ ചാര്‍ജ്ജ് ഷീറ്റ് നല്‍കിയതിന് പിന്നാലെയാണ് ആഭരണങ്ങള്‍ വിദേശത്തേയ്ക്ക് കടത്തിയത്. 22.69 കോടി രൂപ വില മതിക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍ ഹോങ്കോംഗില്‍ നിന്ന് 23 ഷിപ്‌മെന്റുകളിലായി ഇന്ത്യയിലെത്തിച്ചിരുന്നു. 57 കോടി രൂപ വില മതിക്കുന്ന ലണ്ടനിലെ അപ്പാര്‍ട്ട്‌മെന്റ് നിരവിന്റെ സഹോദരി പൂര്‍വി മോദിയുടെ ഉടമസ്ഥതയിലുള്ളതാണ്. ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക് മേഖലയിലുള്ള രണ്ട് ആഡംബര ഫ്‌ളാറ്റുകളാണ് കണ്ടുകെട്ടിയത്. ബാങ്ക് വായ്പ പണം കൊണ്ടാണ് ഈ ഫ്‌ളാറ്റുകള്‍ വാങ്ങിയിരിക്കുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു. 216 കോടി രൂപ വില മതിക്കുന്നതാണ് ന്യൂയോര്‍ക്കിലെ ഫ്‌ളാറ്റുകള്‍. നിരവി മോദിയുടെ ഭാര്യ അമി മോദി ബെനിഫിഷ്യറി ആയ ഇത്താക്ക ട്രസ്റ്റിന്റെ പേരില്‍ അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയിട്ടുണ്ട്.

വിദേശത്തുള്ള സ്വത്തുക്കള്‍ ഇന്ത്യന്‍ ഏജന്‍സികള്‍ കണ്ടുകെട്ടിയ അപൂര്‍വം സംഭവങ്ങളിലൊന്നാണ് ഇതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അവകാശപ്പെടുന്നു. ദക്ഷിണ മുംബൈയില്‍ 19.5 കോടി രൂപ വില മതിക്കുന്ന പൂര്‍വി മോദിയുടെ പേരിലുള്ള ഫ്‌ളാറ്റ് അറ്റാച്ച് ചെയ്തിട്ടുണ്ട്. 278 കോടി രൂപയുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ അറ്റാച്ച് ചെയ്തിട്ടുണ്ട്. നിരവ് മോദിയുടേയും പൂര്‍വി മോദിയുടേയും അവരുടെ കമ്പനികളുടേയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകളാണ് ഇവ. ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടും അറ്റാച്ച് ചെയ്തിട്ടുണ്ട്. അതുപോലെ 44 കോടി രൂപ ബാലന്‍സുള്ള സിംഗപ്പൂരിലെ അക്കൗണ്ടും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍