UPDATES

വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനത്തിന് യന്ത്രത്തകരാര്‍ (വീഡിയോ); ഡിജിസിഎ അന്വേഷണം തുടങ്ങി

ബിഹാറിലെ സമസ്ഥിപൂരിലും ഒഡീഷയിലെ ബാലസോറിലും മഹാരാഷ്ട്രയിലെ സംഗാംനറിലുമുള്ള തന്റെ പരിപാടികള്‍ ഇതുമൂലം വൈകുമെന്നും ക്ഷമ ചോദിക്കുന്നതായും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ന്യൂഡല്‍ഹിയില്‍ നിന്ന് പാറ്റ്‌നയിലേയ്ക്ക് പോയ വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് ഡല്‍ഹിയിലേയ്ക്ക് തന്നെ തിരിച്ചുവിട്ടു. ബിഹാറിലെ സമസ്തിപൂരിലും ഒഡീഷയിലെ ബാലസോറിലും മഹാരാഷ്ട്രയിലെ സംഗാംനറിലുമുള്ള തന്റെ പരിപാടികള്‍ ഇതുമൂലം വൈകുമെന്നും ക്ഷമ ചോദിക്കുന്നതായും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. 21 സെക്കന്‌റുള്ള വീഡിയോയും ചേര്‍ത്തതാണ് ട്വീറ്റ്. ഡിജിസിഎ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലാണ് രാഹുല്‍ ഗാന്ധിയും സംഘവും രാവിലെ 9.30ഓടെ പാറ്റ്‌നയിലേയ്ക്ക് പുറപ്പെട്ടത്. 10.21ന് ഡല്‍ഹിയില്‍ തന്നെ ഇറങ്ങുകയും ചെയ്തതായി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂം വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. യന്ത്രത്തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് പൈലറ്റുമാര്‍ ലാന്‍ഡിംഗ് ആവശ്യപ്പെടുകയായിരുന്നു. ഡിജിസിഎ സംഘം പരിശോധനയ്ക്കായി ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഹൂബ്ലിയില്‍ വച്ചും രാഹുല്‍ ഗാന്ധി സമാനമായ അനുഭവം നേരിട്ടിരുന്നു. ഓട്ടോപൈലറ്റ് സംവിധാനം തകരാറിലാവുകയാണുണ്ടായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍