UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊൻ രാധാകൃഷ്ണൻ കേന്ദ്രമന്ത്രിയുടെ നിലവാരം പുലർത്തിയില്ല, ചീപ്പായി പോയി : ഇ പി ജയരാജൻ

നിന്ന് മൂത്രം ഒഴിക്കുന്ന ഒരു കുട്ടിയെ കുറിച്ചുള്ള പരാതി പറയാൻ അധ്യാപകൻ കുട്ടിയേം കൊണ്ട് വീട്ടിലെത്തിയപ്പോൾ ആ കുട്ടിയുടെ അച്ഛൻ നടന്ന് മൂത്രം ഒഴിക്കുന്നത് കണ്ടു. ഈ അവസ്ഥയാണ് പൊൻ രാധാകൃഷ്ണന്റെ സന്ദർശനത്തിന്റെ ബാക്കി പത്രമെന്നും ഇ പി ജയരാജൻ പരിഹസിച്ചു

ശബരിമല സന്നിധാനം സന്ദർശിച്ച കേന്ദ്ര സഹമന്ത്രിയുടെ ഇടപെടൽ ഒരു പൊളിറ്റിഷ്യന്റെ നിലവാരം പുലർത്തിയില്ലെന്ന് മന്ത്രി ഇ പി ജയരാജൻ. അദ്ദേഹം വളരെ ചീപ്പായി പോയി, നിന്ന് മൂത്രം ഒഴിക്കുന്ന ഒരു കുട്ടിയെ കുറിച്ചുള്ള പരാതി പറയാൻ അധ്യാപകൻ കുട്ടിയേം കൊണ്ട് വീട്ടിലെത്തിയപ്പോൾ ആ കുട്ടിയുടെ അച്ഛൻ നടന്ന് മൂത്രം ഒഴിക്കുന്നത് കണ്ടു. ഈ അവസ്ഥയാണ് പൊൻ രാധാകൃഷ്ണന്റെ സന്ദർശനത്തിന്റെ ബാക്കി പത്രമെന്നും ഇ പി ജയരാജൻ പരിഹസിച്ചു.

ശബരിമലയിൽ ഒരു കൂട്ടർ ആക്രമം അഴിച്ചു വിടാൻ ആണ് ശ്രമിക്കുന്നത്. ഒരു കേന്ദ്രമന്ത്രി ഒരിക്കലും അതിന് കൂട്ട് നിൽക്കാൻ പാടില്ല. കേരളം ദൈവത്തിന്റെ നാടാണ്, ആർക്കും ഏതു മന്ത്രിക്കും വരാം. അദ്ദേഹം പറഞ്ഞു.സ്ത്രീ പുരുഷ സമത്വം മാത്രമാണ് ശബരിമലയിലെ പ്രശ്നമെന്നും കോടതി വിധി നടപ്പിലാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് അയ്യപ്പഭക്തർക്ക് സ്വന്തം വാഹനങ്ങളിൽ വരാൻ അനുവാദം നൽകണമെന്ന് മന്ത്രി പൊൻ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. നിലയ്ക്കലിൽ വെച്ച് പൊലീസ് പൊൻ രാധാകൃഷ്ണന്റെ കൂടെ വന്ന സ്വകാര്യ വാഹനങ്ങളെ തടഞ്ഞിരുന്നു. ഇത്രയധികം വാഹനങ്ങളിൽ പോയാൽ ഗതാഗതത്തടസ്സമുണ്ടാകുമെന്നും മന്ത്രിയുടെ വാഹനം മാത്രമേ അനുവദിക്കൂ എന്നുമായിരുന്നു പൊലീസിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് പൊൻ രാധാകൃഷ്ണൻ പൊലീസുമായി തർക്കത്തിലേർപ്പെടുകയും ചെയ്തു.

അയ്യപ്പ ഭക്തരെ തടയാനും പ്രശ്നമുണ്ടാക്കാനും ചിലർ എത്തിയിരിക്കുകയാണെന്ന പ്രചാരണം കേരള പൊലീസും സർക്കാരും നടത്തുകയാണെന്നും കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ആരോപിച്ചു. സർക്കാർ സ്വയം തിരുത്തണം. ഇല്ലെങ്കിൽ ജനങ്ങൾ തിരുത്തും. യതീഷ് ചന്ദ്ര തന്നോട് കയർത്തു സംസാരിച്ചെന്നും പൊൻ രാധാകൃഷ്ണൻ പറഞ്ഞു. കേരളത്തിലെ ഒരു മന്ത്രിയോട് എസ്പി ഇങ്ങനെ സംസാരിക്കുമോയെന്ന് പൊൻ രാധാകൃഷ്ണൻ ചോദിച്ചു.

എന്‍എന്‍ രാധാകൃഷ്ണന്‍ തട്ടിക്കയറിയപ്പോള്‍ യതീഷ് ചന്ദ്രയുടെ പ്രതികരണം (വീഡിയോ)

യതീഷ് ചന്ദ്ര എന്ന ‘കുട്ടമ്പുള്ള പോലീസ്’

‘സംസ്ഥാന മന്ത്രിമാരോട് ഇങ്ങനെ ചോദിക്കുമോ?’ യതീഷ് ചന്ദ്രയ്ക്കെതിരെ പൊൻ രാധാകൃഷ്ണൻ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍