UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇ പി ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക്?

തിങ്കളാഴ്ച നടക്കുന്ന എൽ ഡി എഫ് യോഗത്തിനു മുൻപ് വിഷയം സി പി ഐ യുമായി ചർച്ച ചെയ്യും. വെള്ളിയാഴ്ച സി പി ഐ എം സംസ്ഥാന സമിതിയും സെക്രട്ടേറിയറ്റും വിഷയം ചർച്ച ചെയ്യും.

സി പി ഐ എം കേന്ദ്രകമ്മിറ്റി അംഗവും, മുൻ മന്ത്രിയുമായ ഇ പി ജയരാജൻ മന്ത്രിസഭയിലേക്ക് തിരിച്ചു വരുമെന്ന് സൂചന. പിണറായി വിജയൻ മന്ത്രിസഭയിലെ വ്യവസായ-കായിക മന്ത്രിയായിരിക്കെ ഉയർന്ന ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ടു 2016 ഒക്ടോബറിൽ രാജി വെക്കുകയായിരുന്നു അദ്ദേഹം. ഇ പി ജയരാജന്റെ തിരിച്ചു വരവ് നേതാക്കൾക്കിടയിൽ ധാരണയായതായി ഏഷ്യാനെറ്റ് റിപ്പോട് ചെയ്യുന്നു. തിങ്കളാഴ്ച നടക്കുന്ന എൽ ഡി എഫ് യോഗത്തിനു മുൻപ് വിഷയം സി പി ഐ യുമായി ചർച്ച ചെയ്യും. വെള്ളിയാഴ്ച സി പി ഐ എം സംസ്ഥാന സമിതിയും സെക്രട്ടേറിയറ്റും വിഷയം ചർച്ച ചെയ്യും. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇ പി ജയരാജൻ കേരള കർഷക സംഘം പ്രസിഡന്റ് കൂടിയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍