UPDATES

വോട്ടിംഗ് യന്ത്രങ്ങള്‍ ബ്ലൂ ടൂത്തുമായി ബന്ധിപ്പിച്ചിരിക്കുന്നു: ഗുജറാത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരാതി

മൊബൈല്‍ ബ്ലൂടൂത്ത് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതിന്റെ സ്‌ക്രീന്‍ഷോട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്.

ഗുജറാത്തില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ബ്ലൂ ടൂത്തുമായി ബന്ധിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയെന്ന് കാണിച്ച് പരാതി. പോര്‍ബന്ദറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അര്‍ജുന്‍ മൊധ് വാദിയയാണ് പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. മൊബൈല്‍ ബ്ലൂടൂത്ത് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതിന്റെ സ്‌ക്രീന്‍ഷോട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്. പല പോളിംഗ് സ്റ്റേഷനുകളില്‍ നിന്നും വോട്ടിംഗ് യന്ത്രത്തിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് പരാതി വരുന്നുണ്ട് എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് എംപിയും സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ അഹമ്മദ് പട്ടേല്‍ പറഞ്ഞു.

മാധ്യമങ്ങള്‍ എന്തെഴുതിയാലും 150 സീറ്റുമായി ബിജെപി ഗുജറാത്ത് ഭരിക്കും; ജാതിക്കല്ല, വികസനത്തിനാണ് വോട്ടെന്നും അമിത് ഷാ

ഗുജറാത്ത് തെരഞ്ഞെടുപ്പ്; മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ വിധി നിര്‍ണ്ണയിക്കും, അമിത് ഷായുടെയും

ജനാധിപത്യത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വില്ലനാണോ?

വോട്ടിംഗ് യന്ത്രങ്ങളില്‍ എങ്ങനെ തിരിമറി നടത്താം? ആം ആദ്മി പാര്‍ട്ടി കാണിച്ച് തരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍