UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മതം അതിരുവിടുമ്പോള്‍ ശാസ്ത്രവും വിജ്ഞാനമേഖലകളും മരവിക്കും -പിണറായി വിജയന്‍

സംസ്‌കൃതത്തില്‍ അറിവുണ്ട് എന്നു പറയുമ്പോള്‍ ലോകത്തുള്ള എല്ലാ അറിവുകളും അതിലുണ്ടെന്നല്ല അര്‍ത്ഥം

മതം അതിരുവിട്ടുള്ള ഇടപെടല്‍ ശാസ്ത്ര, വിജ്ഞാന മേഖലകളില്‍ പുതിയചിന്തകള്‍ മുളയ്ക്കാത്ത അവസ്ഥയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി

ശാസ്ത്രവും തത്വചിന്തയും മരവിക്കുമ്പോള്‍ സര്‍വകലാശാലകള്‍ക്ക് അര്‍ഥമില്ലെന്നുവരും. ഈ വിപത്തിനെ നമ്മള്‍ ചെറുക്കേണ്ടതുണ്ട്. കണ്ടെത്തലുകള്‍ നിര്‍ഭയം മുന്നോട്ടുവക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ശാസ്ത്രവും തത്വചിന്തയും മരവിച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യത്തെയും ഭാഷയെയും സമീപിക്കുമ്പോള്‍ ജാതി-മത പരിഗണനകള്‍ക്ക് പകരം അറിവാകണം മാനദണ്ഡം.

പ്രത്യേക മതവിഭാഗത്തെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ തങ്ങളുടേതല്ലാത്ത ചിന്തകളെല്ലാം അമര്‍ച്ചചെയ്യുകയാണ്. ജെഎന്‍യു, ഹൈദരാബാദ് സര്‍വകലാശാല, പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ജാദവ്പുര്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ നാം കണ്ടത്. കാമ്പസുകളില്‍ ഇതിനെതിരായി നടക്കുന്ന പോരാട്ടത്തിന്റെ പ്രതീകങ്ങളാണ് രോഹിത് വെമുലയും കനയ്യകുമാറുമൊക്കെ.

കേരളത്തിലെ മുസ്ലീം രാഷ്ട്രീയ, മത നേതാക്കന്മാരുടെ ശ്രദ്ധയ്ക്ക്: ജസ്‌ലയുടെ കാര്യത്തിൽ നിങ്ങൾക്ക് ചെയ്യാവുന്നത്

സംസ്‌കൃതത്തില്‍ അറിവുണ്ട് എന്നു പറയുമ്പോള്‍ ലോകത്തുള്ള എല്ലാ അറിവുകളും അതിലുണ്ടെന്നല്ല അര്‍ത്ഥം. ലോകത്തെ എല്ലാ അറിവും ഇന്ത്യന്‍ പൌരാണിക സംസ്കാരത്തിലാണുള്ളതെന്നു പറയുന്ന വാദത്തെയും അംഗീകരിക്കാനാവില്ല. സംസ്കൃതഭാഷ വേദഭാഷയെന്നും ദേവഭാഷയെന്നും ഇന്ത്യയാകെ പഠിപ്പിക്കുമ്പോള്‍ ബഹുസ്വരതയെ ഉള്‍ചേര്‍ത്താണ് കേരളത്തിലെ പഠനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്കൃതത്തിലെ അറിവിന്റെ മഹാശേഖരം ആരുടേയും സ്വകാര്യ സമ്പത്തല്ല. അങ്ങനെ കരുതുന്നവര്‍മനസിലാക്കേണ്ടുന്ന ഒരു കാര്യമുണ്ട്. ആ അറിവ് എല്ലാ മനുഷ്യരുടേതുമാണെന്ന നിലപാടാണ് ഇവിടെ ശക്തിപ്പെടേണ്ടത്.

അടങ്ങു കടലേ അടങ്ങ്‌, അച്ചനാ പറയുന്നത് അടങ്ങ്‌…!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍