UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയിലെ ‘പ്രശ്നക്കാരുടെ’ ചിത്രങ്ങൾ ഫെയ്‌സ് ഡിറ്റക്ഷൻ വിവര ശേഖരത്തിലേക്ക്

വീഡിയോയിൽ പതിയുന്ന ഓരോ മുഖങ്ങളും കംപ്യുട്ടർ സ്വയം വിലയിരുത്തുന്ന സാങ്കേതിക വിദ്യയാണ് ഫെയ്‌സ് ഡിറ്റക്ഷൻ.

ശബരിമലയിലെ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ ഉൾപ്പെട്ട പ്രതിഷേധക്കാർ വീണ്ടും എത്തിയാൽ എളുപ്പം കണ്ടെത്താൻ ഡിജിറ്റൽ കെണിയൊരുക്കി പോലീസ്. ജാമ്യമില്ലാ വകുപ്പുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പിടിയിലായ നാനൂറോളം പേരുടെ ചിത്രങ്ങൾ ശബരിമലയിൽ പുതുതായി സ്ഥാപിക്കുന്ന ഫെയ്‌സ് ഡിറ്റക്ഷൻ ക്യാമറകളിൽ ചേർക്കാൻ പൊലീസ് തീരുമാനിച്ചു.

പുതുതായി സ്ഥാപിക്കുന്ന 22 കാമറകളിൽ ഫെയ്‌സ് ഡിറ്റക്ഷൻ സാങ്കേതിക വിദ്യയുള്ള 12 എണ്ണം ആളുകളുടെ ഉയരത്തിനൊപ്പിച് ‘പമ്പ’ , നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലായി കഴിഞ്ഞ ദിവസം സ്ഥാപിച്ചു.

വീഡിയോയിൽ പതിയുന്ന ഓരോ മുഖങ്ങളും കംപ്യുട്ടർ സ്വയം വിലയിരുത്തുന്ന സാങ്കേതിക വിദ്യയാണ് ഫെയ്‌സ് ഡിറ്റക്ഷൻ. പമ്പ മുതൽ സന്നിധാനം വരെയുള്ള സ്ഥലങ്ങളിൽ ഇവർ ആരെങ്കിലും ഇനി എത്തിയാൽ ഫെയ്‌സ് ഡിറ്റക്ഷൻ ക്യാമറ സോഫ്റ്റ്‌വെയർ പൊലീസിന് ഉടൻ വിവരം നൽകും. പ്രതികളുടെ ചിത്രങ്ങൾ കെൽട്രോൺ തയ്യാറാക്കിയ സോഫ്ട്‍വെയറിൽ ഉടൻ ലോഡ് ചെയ്യും.

അതെ സമയം ശബരിമലയിലെ കലാപമുണ്ടാക്കാൻ ശ്രമിച്ചവരെ കൂട്ട അറസ്റ്റിലൂടെ പിടികൂടുന്നതിൽ മുന്നറിയിപ്പുമായി കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം രംഗത്തെത്തി. സർക്കാർ ഗാലറികൾക്കു വേണ്ടി കളിക്കരുതെന്ന് കോടതി പറഞ്ഞു. അറസ്റ്റുകൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ പരാമർശം.

കേസിൽ കോടതി സർക്കാരിന്റെ അഭിപ്രായം തേടി. അക്രമസംഭവങ്ങളിൽ പങ്കാളിത്തമുണ്ടെന്ന് ഉറപ്പിച്ചാൽ മാത്രമേ അറസ്റ്റ് പാടുള്ളൂ എന്ന് കോടതി പറഞ്ഞു. നിരപരാധികളെ അറസ്റ്റ് ചെയ്താൽ വലിയ വില നിൽകേണ്ടി വരുമെന്നും കോടതി താക്കീത് നൽകി.

ശരിയായ ഭക്തർ മാത്രമാണോ ശബരിമലയിൽ എത്തിയതെന്ന് അന്വേഷിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പത്തനംതിട്ട സ്വദേശികളായ സുരേഷ് കുമാര്‍, അനോജ് കുമാര്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

ശബരിമല: രാഹുല്‍ ഈശ്വറിനേയും പ്രതീഷ് വിശ്വനാഥനേയും സംഘപരിവാറും കര്‍മസമിതിയും തള്ളിപ്പറയുന്നതിന് പിന്നില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍