UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യയിലെ വംശീയ പീഡനങ്ങളെക്കുറിച്ച് സംസാരിക്കുന്ന അക്കൗണ്ട് ഫേസ്ബുക്ക് തടഞ്ഞു

കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന അക്രമങ്ങളുമായും പീഡനങ്ങളുമായും ബന്ധപ്പെട്ടുള്ള പോസ്റ്റുകള്‍ അണ്‍ഫെയര്‍ നിരന്തരം ഇട്ടിരുന്നു.

ഇന്ത്യയില്‍ വംശീയ ന്യൂനപക്ഷങ്ങളും കീഴ്ജാതിക്കാരും നേരിടുന്ന പീഡനങ്ങളെക്കുറിച്ച് നിരന്തരം പോസ്റ്റുകള്‍ ഇടുന്ന അക്കൗണ്ട് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തതായി പരാതി. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യയില്‍ നേരിടേണ്ടി വരുന്ന വംശീയക്രമണങ്ങളേയും പീഡനങ്ങളേയും കുറിച്ചാണ് ബ്ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ടില്‍ നിന്ന് പോസ്റ്റുകള്‍ കൂടുതലായും വന്നിരുന്നത്. അണ്‍ഫെയര്‍ വെബ് എന്നാണ് അക്കൗണ്ടിന്റെ പേര്. മാധ്യമപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെല്ലാം എതിരായ വധഭീഷണികള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് ഇത്തരം സന്ദേശങ്ങള്‍ അയക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ഭീഷണി ലഭിക്കുന്നവരുമായി അണ്‍ഫെയര്‍ വെബ് പങ്കുവച്ചിരുന്നു. ഇതേ തുടര്‍ന്ന് സൈബര്‍ സെല്ലിനും ട്രായ്്ക്കുമെല്ലാം പരാതികള്‍ ലഭിച്ചിരുന്നു. എന്നാല്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയാണ് ഫേസ്ബുക്ക് ചെയ്തത്. മെസേജുകളും കമന്റുകളും അടക്കം മരവിപ്പിച്ച് പൂര്‍ണമായും അക്കൗണ്ടിനെ അപ്രത്യക്ഷമാക്കി.

കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന അക്രമങ്ങളുമായും പീഡനങ്ങളുമായും ബന്ധപ്പെട്ടുള്ള പോസ്റ്റുകള്‍ അണ്‍ഫെയര്‍ നിരന്തരം ഇട്ടിരുന്നു. ബംഗളൂരുവില്‍ ടാന്‍സാനിയന്‍ യുവതിയെ തുണിയുരിഞ്ഞ് മര്‍ദ്ദിച്ച സംഭവത്തിലും ഡല്‍ഹി കിഷന്‍ഗഡില്‍ ഒരു ആണ്‍കുട്ടിയെ തല്ലിക്കൊന്ന സംഭവത്തിലും മയക്കുമരുന്ന് ഇടപാടുകാരും വ്യഭിചാരികളുമായി ചിത്രീകരിച്ച് ഡല്‍ഹി സര്‍ക്കാര്‍ നടത്തിയ റെയ്ഡിന്റെ കാര്യത്തിലുമെല്ലാം അണ്‍ഫെയറിന്റെ ഇടപെടല്‍ സജീവമായിരുന്നു. നരഭോജികളെന്നും കൊലയാളികളെന്നും വിളിച്ചുകൊണ്ടായിരുന്നു ജയ്പൂരില്‍ ആഫ്രിക്കന്‍ വംശജര്‍ക്ക് നേരെയുണ്ടായ ആക്രമണം. ക്രിക്കറ്റ് ബാറ്റ് കൊണ്ടാണ് അടിച്ചത്. നോയ്ഡയില്‍ ആഫ്രിക്കക്കാരെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുത്ത് പരസ്യമായി മര്‍ദ്ദിച്ചു. ഈ സംഭവങ്ങളെല്ലാം അണ്‍ഫെയര്‍ വെബ് സജീവ ചര്‍ച്ചയാക്കിയിരുന്നു.  Give everyone the power to share anything with anyone എന്ന് പറയുന്ന ഫേസ്ബുക്ക് തന്നെയാണ് ഉപഭോക്താക്കളോട് ഈ സമീപനം സ്വീകരിച്ചിരിക്കുന്നത് എന്ന വൈരുദ്ധ്യമുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍