UPDATES

ട്രെന്‍ഡിങ്ങ്

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ശ്രമിച്ച പേജ് നിരോധിച്ച് ഫെയ്സ്ബൂക് : വ്യാപക പ്രതിഷേധം

ഈ നിര്‍ണ്ണായക, സമ്മര്‍ദ്ദ നിമിഷങ്ങളില്‍ ഫേസ്ബുക്കിന്റെ ഈ നിഷേധാത്മക ഇടപെടലിനോടുള്ള അങ്ങേയറ്റത്തെ പ്രതിഷേധം അറിയിക്കുകയാണ്

കേരളം സമീപകാലത്തൊന്നും ദർശിച്ചിട്ടില്ലാത്ത മഴക്കെടുതിയെ നേരിടുന്നതിന്റെ ഭാഗമായി സര്‍ക്കാരിനും അധികാരികള്‍ക്കുമൊപ്പം ചേര്‍ന്നുകൊണ്ട് എല്ലാ വിധത്തിലുള്ള സഹായങ്ങളും ആധികാരിക വിവരങ്ങളും എകോപിപ്പിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ രുപീകരിച്ച ഫെയ്സ്ബൂക് പേജ് ‘.കേരള ഫ്ളഡ് ഡിസാസ്റ്റർ അർജന്റ് ഹെൽപ്’ ഫെയ്സ്ബൂക് ബാൻ ചെയ്തതായി പരാതി.

കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി മുതല്‍ ആണ് ഫേസ്ബുക്ക് പേജ് പ്രവര്‍ത്തനങ്ങളെ ബ്ലോക്ക് ചെയ്തത് പേജിനെ അപ്‌ഡേറ്റ് ചെയ്യുന്നതില്‍ നിന്നും എല്ലാ അഡ്മിന്‍മാരെയും ബാന്‍ ചെയ്തിരിക്കുകയാണ്.

കേരള ഫ്ളഡ് ഡിസാസ്റ്റർ അർജന്റ് ഹെൽപ് പേജിന്റെ ഫെയ്സ്ബൂക് പോസ്റ്റിന്റെ പൂർണ രൂപം

സോഷ്യല്‍ മീഡിയകളിലൂടെ സഹായത്തിനായുള്ള മുറവിളികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഞങ്ങളുടെ പേജ് നിര്‍വ്വഹിച്ച് വന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ നിര്‍ണ്ണായകവും പ്രധാനപ്പെട്ടതുമാണ്. സോഷ്യല്‍ മീഡിയകളിലൂടെ പേജിലേയ്ക്ക് ആയിരക്കണക്കിന് റെസ്‌ക്യൂ റിക്വസ്റ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ഫേസ്ബുക്കിന്റെ ഈ വിലക്ക്. ഇതുകാരണം ഞങ്ങള്‍ക്ക് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഏകോപിതമായ നെറ്റ്വര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കാതെ വന്നിരിക്കുകയാണ്. ഈ മണിക്കൂറുകള്‍ വരെയും വെരിഫൈ ചെയ്ത വിവരങ്ങള്‍ സമാന്തരകമായി സര്‍ക്കാര്‍ അധികാരികളിലേയ്ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ണ്ണായകമാണല്ലോ. കാരണം വളരെ പ്രധാനപ്പെട്ട വിവരങ്ങളാണ് ഞങ്ങള്‍ കൈമാറിക്കൊണ്ടിരിക്കുന്നത്. ഫേസ്ബുക്ക് ഞങ്ങള്‍ക്ക് മേല്‍ നടത്തിയ ഈ വിലക്ക് സുരക്ഷാ പ്രവര്‍ത്തനങ്ങളെ അപകടത്തിലാക്കിയിരിക്കുകയാണ്.

ഈ അവസ്ഥയില്‍, ഈ നിര്‍ണ്ണായക, സമ്മര്‍ദ്ദ നിമിഷങ്ങളില്‍ ഫേസ്ബുക്കിന്റെ ഈ നിഷേധാത്മക ഇടപെടലിനോടുള്ള അങ്ങേയറ്റത്തെ പ്രതിഷേധം അറിയിക്കുകയാണ്. വിലക്ക് പരിപൂര്‍ണമായി നീക്കണമെന്നും പ്രളയനിവാരണ/സഹായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന എല്ലാ പ്രൊഫാലുകള്‍ക്കും എല്ലാ പേജുകള്‍ക്കും സുഗമമായ പ്രവര്‍ത്തനം സാധ്യമാക്കിത്തീര്‍ക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

എല്ലാവരും നിങ്ങളുടെ പ്രതിഷേധം അറിയിക്കണമെന്നും ഫേസ്ബുക്കിന്റെ ശ്രദ്ധയില്‍ പെടുന്നതുവരെ വ്യാപിപ്പിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍