UPDATES

സയന്‍സ്/ടെക്നോളജി

ഫേസ്ബുക്ക് വിവര ചോര്‍ച്ചയില്‍ കുടുങ്ങിയത് അഞ്ചു ലക്ഷം ഇന്ത്യക്കാര്‍

ഇത് ലോകാമാകെ വിവരം ചോര്‍ന്നവരുടെ എണ്ണത്തിന്റെ 0.6%

ഫേസ്ബുക്കില്‍ നിന്നും കേംബ്രിജ് അനലിറ്റിക്ക വിവരങ്ങള്‍ ചോര്‍ത്തിയവരുടെ കൂട്ടത്തില്‍ ഇന്ത്യക്കാരും. അഞ്ചു ലക്ഷത്തില്‍ അധികം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നു എന്നു ഫേസ്ബുക്ക് വക്താവ് സമ്മതിച്ചു.

അലക്സാണ്ടര്‍ കോഗനും അദ്ദേഹത്തിന്റെ കമ്പനിയായ ഗ്ലോബല്‍ സയന്‍സ് റിസേര്‍ച്ച് ലിമിറ്റഡും ചേര്‍ന്ന് തയ്യാറാക്കിയ ആപ്പ് ഇന്ത്യയില്‍ ഇന്‍സ്റ്റാള്‍ ചെയ്തത് 335 പേരാണ്. അത് ആഗോള തലത്തില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തവരുടെ എണ്ണത്തിന്റെ 0.1% മാത്രമേ വരികയുള്ളൂ. എന്നാല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ഉപയോക്താക്കളുടെ സുഹൃത്തുക്കളുടെയും വിവരങ്ങള്‍ ചോരുമെന്നതിനാല്‍ ആകെ ഫേസ്ബുക്ക് കണക്കാക്കിയിരിക്കുന്ന എണ്ണം 5,62,455 ഉപയോക്താക്കളാണ്. ഇത് ലോകാമാകെ വിവരം ചോര്‍ന്നവരുടെ എണ്ണത്തിന്റെ 0.6% വരുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍