UPDATES

പുൽവാമാനന്തര റിപ്പോര്‍ട്ടിംഗ്: ഫേസ്ബുക്കിന്റെ വസ്തുതാപരിശോധന പങ്കാളികളായ ഇന്ത്യന്‍ മാധ്യമങ്ങള്‍ നുണകള്‍ പ്രചരിപ്പിച്ചു

മൊത്തം ഏഴ് ഫാക്ട് ചെക്കിംഗ് പാര്‍ട്ണര്‍മാരാണ് ഇന്ത്യയില്‍ ഫേസ്ബുക്കില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ മൂന്ന് സ്ഥാപനങ്ങള്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതായാണ് ആള്‍ട്ട് ന്യൂസ് ചൂണ്ടിക്കാട്ടുന്നു.

ഏറെ ആരോപണങ്ങളേയും പരാതികളേയും മുന്‍ തിരഞ്ഞെടുപ്പുകളിലെ വ്യാജവാര്‍ത്താ പ്രവാഹത്തേയും തുടര്‍ന്ന് ഫേസ്ബുക്ക് ശക്തിപ്പെടുത്തിയ വസ്തുതാപരിശോധനയില്‍ പങ്കാളികളായ ചില ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന നുണകളെക്കുറിച്ചാണ് ആള്‍ട്ട് ന്യൂസ് പറയുന്നത്. 2019ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഫേസ്ബുക്കില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് എന്നാണ് ഫേസ്ബുക്ക് ഇന്ത്യ ന്യൂസ് പാര്‍ട്ട്‌നര്‍ഷിപ്പ് തലവന്‍ മനീഷ് ഖണ്ഡൂരി പറഞ്ഞത്.

കഴിഞ്ഞ മാസം അഞ്ച് ഫാക്ട് ചെക്കിംഗ് പാര്‍ട്ണര്‍മാരെ ഫേസ്ബുക്ക് ഈ ഉദ്യമത്തില്‍ ഉള്‍പ്പെടുത്തി. മൊത്തം ഏഴ് ഫാക്ട് ചെക്കിംഗ് പാര്‍ട്ണര്‍മാരാണ് ഇന്ത്യയില്‍ ഫേസ്ബുക്കില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ മൂന്ന് പേര്‍ – ഇന്ത്യ ടുഡേയും ജാഗരണും ന്യൂസ് മൊബൈലും വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതായാണ് ആള്‍ട്ട് ന്യൂസ് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യ ടുഡേ ഗ്രൂപ്പ്

ഇന്ത്യന്‍ വ്യോമസേന നടത്തിയ ബലാകോട്ട് വ്യോമാക്രമണത്തിന്റെ വീഡിയോ 2017ലേത്

പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനെന്ന് പറഞ്ഞ് കൊടുത്ത
ഗാസി റഷീദിന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്തത്

ഇന്ത്യന്‍ വ്യോമസേനയുടെ ബോംബിംഗില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ നീക്കിയെന്ന വാര്‍ത്ത

ഗില്‍ജിത്ത് ബാള്‍ട്ടിസ്താന്‍ സ്വദേശിയായ പാക് വിമതന്‍ സെന്‍ജെ ഹസ്‌നാന്‍ സെറിന്റെ ട്വീറ്റിനെ ആധാരമാക്കിയായിരുന്നു. പാകിസ്താനി സൈനിക ഉദ്യോഗസ്ഥന്‍ 200 പേര്‍ ഇന്ത്യന്‍ ബോംബിംഗില്‍ കൊല്ലപ്പെട്ടെന്ന് പറഞ്ഞു എന്നായിരുന്നു ഇയാളുടെ ട്വീറ്റ്. അതേസമയം ഇയാള്‍ പോസ്റ്റ് ചെയ്ത വീഡിയോ ബലാകോട്ടിലേതല്ലെന്നും പാക് ആര്‍മി ഉദ്യോഗസ്ഥന്റേതല്ലെന്നും ആള്‍ട്ട് ന്യൂസ് പറയുന്നു. ഫെബ്രുവരി 28ന് പാക് ആര്‍മിയെ സഹായിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ച പോര്‍ട്ടര്‍ എഹ്‌സാനുള്ളയെക്കുറിച്ചാണ് പാക് സൈനികര്‍ പറയുന്നത്. എഹ്‌സാനുള്ളയുടെ ശവസംസ്‌കാര ചടങ്ങുകളുടെ വീഡിയോ ആണിത്.

ബാലക്കോട്ട് ആക്രമണത്തില്‍ പാക്കിസ്താന്‍ വെടിവെച്ചിട്ടതായി പ്രസിദ്ധീകരിച്ചത് 2015ലെ ചിത്രം

ഇന്‍ഡ്യ ടുഡേ ഗ്രൂപ്പിന്റെ ആജ് തക് ആണ് ഈ ചിത്രം പ്രസിദ്ധീകരിച്ചത്. “ഇന്‍ഡ്യയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ വെടിവെച്ചിട്ടു, ഒരു സൈനികനെ ജീവനോടെ പിടികൂടി; പാക് അവകാശവാദം” എന്ന്‍ വാര്‍ത്തയോടൊപ്പം പ്രസിദ്ധീകരിച്ചത് ഒഡീഷയിലെ മയൂര്‍ഭനി ജില്ലയില്‍ തകര്‍ന്നു വീണ ഇന്ത്യന്‍ വ്യോമസേനയുടെ ചിത്രം. മൂന്നു വര്‍ഷം പഴക്കമുള്ളതാണ് ഈ ചിത്രം എന്നു ആള്‍ട്ട് ന്യൂസ് കണ്ടെത്തുന്നു.

ദൈനിക് ജാഗരണിന്റെ മാതൃ സംഘടനയായ ജാഗരണ്‍ നെറ്റ്വര്‍ക്കിന്റെ ഉടമസ്ഥതയിലുള്ള വിശ്വാസ് ന്യൂസ് വസ്തുത കണ്ടെത്തല്‍ മൂവ്മെന്റിന്റെ ഭാഗമാണ്. എന്നാല്‍ പുല്‍വാനാനന്തര റിപ്പോര്‍ട്ടിംഗില്‍ ദൈനിക് ജാഗരണും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതായാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍