UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാശ്മീരില്‍ ആറ് പൊലീസുകാരുടെ കുടുംബാംഗങ്ങളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി

ഈ മേഖലയില്‍ ഭീകരപ്രവര്‍ത്തകരുടെ ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയും സുരക്ഷാസേനകള്‍ വ്യാപകമായി ഓപ്പറേഷന്‍ നടത്തുകയും ചെയ്തിരുന്നു.

ജമ്മു കാശ്മീരില്‍ ആറ് പൊലീസുകാരുടെ കുടുംബാംഗങ്ങളെ ഭീകരപ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ദക്ഷിണ കാശ്മീരിലാണ് സംഭവം. ഈ മേഖലയില്‍ ഭീകരപ്രവര്‍ത്തകരുടെ ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയും സുരക്ഷാസേനകള്‍ വ്യാപകമായി ഓപ്പറേഷന്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടി സമ്മര്‍ദ്ദതന്ത്രമെന്നോണമാണ് പൊലീസുകാരുടെ ബന്ധുക്കളെ തട്ടിക്കൊണ്ടുപോയിരിക്കുന്നത് എന്നാണ് പൊലീസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബുധനാഴ്ച ത്രാലില്‍ ഒരു പൊലീസുകാരന്റെ മകനെ തട്ടിക്കൊണ്ടുപോയിരുന്നു. കുട്ടിയെ വിട്ടുകിട്ടണമെന്ന് അപേക്ഷിക്കുന്ന അമ്മയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഭീകരരുടെ ബന്ധുക്കളെ അറസ്റ്റ് ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. രണ്ട് ഭീകരപ്രവര്‍ത്തകരുടെ വീട് കത്തിച്ചതായും പരാതിയുണ്ട്. ഷോപിയാനിലെ ആക്രണത്തില്‍ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്. 80കളുടെ അവസാനം കാശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനം ശക്തിപ്പെട്ട ശേഷം ഇതാദ്യമായാണ് പൊലീസുകാരുടെ ബന്ധുക്കള്‍ ലക്ഷ്യം വയ്ക്കപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍