UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മകളെ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച് പിതാവ് യുവാവിനെ കൊന്നു; സാമുദായിക സംഘര്‍ഷ ഭീതിയില്‍ പടിഞ്ഞാറന്‍ ഡല്‍ഹി

തന്റെ വിവാഹക്കാര്യം അങ്കിത് സക്സേനയെ അറിയിക്കാനും അവസാനമായി സംസാരിക്കാനും ടാഗോര്‍ ഗാര്‍ഡന്‍ മെട്രോ സ്റ്റേഷന് വെളിയില്‍ പെണ്‍കുട്ടി നില്‍ക്കുമ്പോഴാണ് സംഭവം

തട്ടിക്കൊണ്ടുപോയി എന്നു തെറ്റിദ്ധരിച്ചു പെണ്‍കുട്ടിയുടെ കുടുംബം യുവാവിനെ കുത്തിക്കൊന്നു. പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ഫോട്ടോഗ്രാഫറായ അങ്കിത് സക്സേനയാണ് കൊല്ലപ്പെട്ടത്. തന്റെ വിവാഹക്കാര്യം അങ്കിത് സക്സേനയെ അറിയിക്കാനും അവസാനമായി സംസാരിക്കാനും ടാഗോര്‍ ഗാര്‍ഡന്‍ മെട്രോ സ്റ്റേഷന് വെളിയില്‍ പെണ്‍കുട്ടി നില്‍ക്കുമ്പോഴാണ് സംഭവം നടക്കുന്നത്.

ന്യൂനപക്ഷ സമുദായക്കാരിയായ പെണ്‍കുട്ടിയുമായി അങ്കിത് സക്സേനയ്ക്കുള്ള ബന്ധം അവളുടെ കുടുംബം അംഗീകരിച്ചിരുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ച ഇതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ അമ്മാവനും സഹോദരനും അങ്കിതുമായി വഴക്കിട്ടിരുന്നു. പെണ്‍കുട്ടിയുമായി ഇനി ബന്ധപ്പെടരുത് എന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വഴക്ക് മര്‍ദ്ദനമായി മാറുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് കത്തിയുപയോഗിച്ച് അങ്കിതിന്റെ കഴുത്ത് അറക്കുകയായിരുന്നു.

കൊലപാതകത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ അങ്കിതിന്റെ വീടിന് ചുറ്റും കൂട്ടം കൂടിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സമുദായിക സംഘര്‍ഷം ഉണ്ടാകുന്നത് തടയുന്നതിന് വേണ്ടി ബി എസ് എഫിന്റെ കമാന്‍ഡോ യൂണിറ്റിനെ നിയോഗിച്ചിട്ടുണ്ട്.

ഇതിനിടെ വെള്ളിയാഴ്ച നാട്ടുകാര്‍ പെണ്‍കുട്ടിയുടെ അമ്മാവനെ പിടികൂടുകയും മര്‍ദിക്കുകയും ചെയ്തു. അതേ സമയം പിതാവും സഹോദരനും അമ്മയും എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷമായി അങ്കിതും പെണ്‍കുട്ടിയും തമ്മില്‍ പ്രേമ ബന്ധത്തിലായിരുന്നു വെന്ന് പോലീസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍