UPDATES

ഒമാന്‍ ഗവണ്‍മെന്റ് ഇടപെട്ടു: ഫാദര്‍ ടോം ഉഴുന്നാലിന് മോചനം; മസ്കറ്റില്‍ നിന്ന് ഇന്ന് നാട്ടിലെത്തിക്കും

2016 ഏപ്രിലിലാണ് ടോം ഉഴുന്നാലിനെ ഐഎസ് തട്ടിക്കൊണ്ടുപോയത്.

ഇസ്ലാമിക് സ്റ്റേറ്റ്‌ ഭീകരര്‍ യെമനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ചതായി വാര്‍ത്ത. ഒമാന്‍ ഗവണ്‍മെന്റിന്റെ സഹായത്തോടെയാണ് മോചനം. ഫാ.ഉഴുന്നാലിനെ മസ്‌കറ്റിലെത്തിച്ചെന്നാണ് വിവരം. 2016 മാര്‍ച്ചിലാണ് ടോം ഉഴുന്നാലിനെ ഐഎസ് തട്ടിക്കൊണ്ടുപോയത്. അദ്ദേഹത്തെ ഇന്ന് കേരളത്തിലെത്തിക്കുമെന്ന് ഒമാന്‍ ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തു.

നയതന്ത്രതലത്തിലുള്ള നിരന്തര ശ്രമങ്ങള്‍ക്ക് ശേഷവും അദ്ദേഹത്തിന്റെ മോചനം സാധ്യമാകാതിരിക്കുമ്പോളാണ് ഒമാന്‍ ഗവണ്‍മെന്റിന്റെ ഇടപെടല്‍ സഹായമായത്. എംബസി പ്രവര്‍ത്തിക്കാത്തതും യെമനുമായി നേരിട്ടുള്ള നയതന്ത്ര ബന്ധങ്ങളില്ലാത്തതും മൂലം ശ്രമങ്ങള്‍ ഏറെ ദുഷ്കരമായിരുന്നു. അദ്ദേഹത്തിന്റെ വീഡിയോകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. മദർ തെരേസ രൂപംകൊടുത്ത മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹം യെമനിലെ ഏഡനിൽ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണ് 2016 മാർച്ച് നാലിന് ഭീകരർ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. നാലു കന്യാസ്ത്രീകൾ, ആറ് ഇത്യോപ്യക്കാർ, ആറ് യെമൻകാർ എന്നിവരെ വധിച്ച ശേഷമാണ് ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്.

ഫാദര്‍ ടോം ഉഴുന്നാല്‍ മോചിപ്പിക്കപ്പെട്ടതായി നിങ്ങളെ അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍