UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുംബൈയില്‍ അഗ്നിബാധ; ഒരു കുട്ടിയും അഞ്ചു തൊഴിലാളികളും കൊല്ലപ്പെട്ടു

എട്ടുപേരുടെ നില ഗുരുതരം

മുംബൈയില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിനു തീപിടിച്ച് ഒരു കുട്ടിയും അഞ്ചു തൊഴിലാളികളും കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയോടെ വിലെ പാര്‍ലെയിലെ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.

11 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.ഇവരില്‍ എട്ടോളം പേരുടെ നില ഗുരുതരമാണെന്നും അറിയുന്നു. ഏതാനും തൊഴിലാളികള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടപ്പുണ്ടെന്ന വിവരവും വരുന്നുണ്ട്. അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്.

13 നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപടര്‍ന്നത്. പാചക വാതക സിലണ്ടര്‍ ചോര്‍ന്നുണ്ടായ സ്‌ഫോടനമാണ് അഗ്നിബാധയ്ക്ക് കാരണം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍