UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജറുസലേമിലെ വിശുദ്ധ കേന്ദ്രത്തിന് സമീപം വെടിവയ്പ്: മൂന്ന് ഇസ്രയേലി പൗരന്മാര്‍ക്ക് പരിക്ക്, രണ്ട് അക്രമികളെ വധിച്ചു

പൊലീസിന് നേരെ വെടിവയ്പ് നടത്തിയ ശേഷം ഓടിയ അക്രമികളെ പൊലീസ് പിന്തുടര്‍ന്ന് വെടിവയ്ക്കുകയായിരുന്നു.

ജറുസലേമിലെ വിശുദ്ധ കേന്ദ്രത്തിന് സമീപം പൊലീസുകാര്‍ക്ക് നേരെ വെടിവയ്പ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് അക്രമികളെ വധിച്ചതായി ഇസ്രയേലി പൊലീസ് അറിയിച്ചു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ഭീകരാക്രമണമാണെന്നാണ് പൊലീസ് പറയുന്നത്.

പൊലീസിന് നേരെ വെടിവയ്പ് നടത്തിയ ശേഷം ഓടിയ അക്രമികളെ പൊലീസ് പിന്തുടര്‍ന്ന് വെടിവയ്ക്കുകയായിരുന്നു. പൊലീസ് ഇവരെ പിന്തുടര്‍ന്ന് വെടി വയ്ക്കുന്നതിന്റെ മൊബൈല്‍ വീഡിയോ ദൃശ്യങ്ങള്‍ ഇസ്രയേലി ചാനലുകള്‍ പുറത്തുവിട്ടിരുന്നു. ജൂതരും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരുപോലെ വിശുദ്ധരായി കാണുന്ന സ്ഥലമാണിത്. മുസ്ലീങ്ങള്‍ നോബിള്‍ സാംക്ച്വറി എന്നും ജൂതര്‍ ടെമ്പിള്‍ മൗണ്ട് എന്നും വിളിക്കുന്ന സ്ഥലം. നിരവധി സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍