UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുംബയ് ചെമ്പൂരില്‍ അപ്പാര്‍ട്ട്‌മെന്റില്‍ തീ പിടിത്തം: അഞ്ച് പേര്‍ മരിച്ചു

50 വയസിലധികം പ്രായമുള്ള അഞ്ച് പേരാണ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്ന വഴി മരിച്ചത്.

മുംബയ് ചെമ്പൂരില്‍ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലുണ്ടായ തീ പിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഇന്നലെ വൈകീട്ടാണ് സംഭവം. സര്‍ഗം സൊസൈറ്റി റസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന്റെ ഭാഗമായ കെട്ടിടത്തിന്റെ 11ാം നിലയില്‍ നിന്നാണ് തീ പിടിത്തം തുടങ്ങിയത്. പിന്നീട് മറ്റ് നിലകളിലേയ്ക്ക് പടരുകയായിരുന്നു. 50 വയസിലധികം പ്രായമുള്ള അഞ്ച് പേരാണ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്ന വഴി മരിച്ചത്. മറ്റൊരു വൃദ്ധനേയും ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ഫയര്‍മാനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണ്.

തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം തുടങ്ങിയിട്ടുണ്ട്. എല്‍പിജി ഗാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചത് തീ പിടിത്തത്തിന്റെ വ്യാപ്തി കൂട്ടി. കെട്ടിടത്തിലെ അഗ്നിശമന സംവിധാനം പ്രവര്‍ത്തനക്ഷമമായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 17ന് അന്ധേരിയിലെ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ തീ പിടിത്തത്തില്‍ 10 പേര്‍ മരിച്ചിരുന്നു. ഈ കെട്ടിടത്തിന് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ എന്‍ഒസി ഉണ്ടായിരുന്നില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍