UPDATES

പ്രവാസം

പ്ര​ള​യ​ക്കെ​ടു​തി: അ​വ​സ​രം മു​ത​ലെ​ടു​ത്ത്​ വി​മാ​ന​ കമ്പനികളുടെ പകൽ കൊള്ളയെന്ന് വ്യാപക പരാതി

പ്ര​മു​ഖ ട്രാ​വ​ൽ വെ​ബ്‌​സൈ​റ്റു​ക​ൾ വ​ഴി ടി​ക്ക​റ്റ് എ​ടു​ത്താ​ലും ഈ ​ദി​വ​സ​ങ്ങ​ളി​ലെ നി​ര​ക്ക് സാധാരണക്കാരന് താ​ങ്ങാ​ൻ ക​ഴി​യി​ല്ല. വി​സ കാലാവധി ക​ഴി​യു​ന്ന​വ​ർ​ക്കും,നി​ർ​ബ​ന്ധ​മാ​യും ജോ​ലി​യി​ൽ തി​രി​കെ പ്രവേശി​ക്കേ​ണ്ടി​ വ​രു​ന്ന​വ​ർ​ക്കും ഇൗ ​കൊ​ള്ള ക​ണ്ടി​ല്ലെ​ന്ന്​നടിക്കേണ്ട അവസ്ഥയാണ്.

പ്ര​ള​യ​ക്കെ​ടു​തി മൂ​ലം കൊ​ച്ചി വി​മാ​ന​ത്താ​വ​ളം അ​ട​ച്ച​തോ​ടെ വി​മാ​ന ക​മ്പ​നി​ക​ൾ പ​ക​ൽ കൊ​ള്ള ആരംഭിച്ചതായി ഗൾഫ് മാധ്യമം റിപ്പോട്ട് ചെയ്യുന്നു. നി​ര​വ​ധി പ്ര​വാ​സി​ക​ൾ നാ​ട്ടി​ൽ നി​ന്ന്​ അവധി കഴിഞ്ഞു തി​രി​ച്ചു വ​രാ​നി​രി​ക്കു​ന്ന​തും ഒ​പ്പം കൊച്ചി വിമാനത്താവ​ളം  തുറക്കുന്നതിനെകുറിച്ചുള്ള അനിശ്ചിതത്വം നിലനിൽക്കുന്ന സ്ഥിതിവിശേഷം വിമാന കമ്പനികൾ ദുരൂപയോഗം ചെയ്യുന്നു എന്ന് പരാതികൾ ഉയരുന്നുണ്ട്.

ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ൾ ​വേനവലധിക്കു ശേ​ഷം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചെ​ങ്കി​ലും കു​റേ കു​ടും​ബ​ങ്ങ​ൾ പെ​രു​ന്നാ​ളും ഒാ​ണ​വും ഒ​ക്കെ നാട്ടിൽ ആഘോഷിച്ച്​ തി​രി​ച്ചെ​ത്താ​ൻ യാ​ത്ര വൈ​കി​ച്ചി​രു​ന്നു. ഇ​വ​രു​ടെ​യെ​ല്ലാം ടിക്കറ്റുകൾ​ക്ക്​ ഉ​യ​ർ​ന്ന നിരക്കാണ്​ ഇൗടാക്കി​യ​ത്. 13ന്​ ​ഒ​മ്പ​ത്​ ദി​വ​സം നീ​ണ്ട ബ​ലി പെ​രു​ന്നാ​ൾ അവധി പ്ര​ഖ്യാ​പി​ച്ച​തോ​ടെ നിരവധി പേ​ർ നാട്ടിൽ പോ​കാ​ൻ ടി​ക്ക​റ്റ്​ എ​ടു​ത്തി​രു​ന്നു. 400 റിയാ​ൽ വരെയാണ്​ ടി​ക്ക​റ്റി​ന്​ ഇൗടാക്കിയത്. എന്നാൽ കാര്യങ്ങ​ൾ ത​കി​ടം മറിഞ്ഞ​ത് പെ​ട്ട​ന്ന് ആയിരുന്നു. അപ്രതീക്ഷിതമായി വി​മാ​ന​ത്താ​വ​ളം അ​ട​ച്ച​തോ​ടെ കൊ​ച്ചി​ക്ക്​ ടിക്ക​റ്റ്​ എടുത്തവർ​ക്ക്​ തിരുവനന്തപുരം, കോ​ഴി​ക്കോ​ട്, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ ടി​ക്ക​റ്റ് മാ​റ്റി നൽകുക​യോ അ​ത​ല്ല പണം തി​രി​കെ നൽകുകയോ ആ​ണ്​ ചെ​യ്​​ത​ത്. യാ​ത്ര അ​ത്യാ​വ​ശ്യം ആയിട്ടുള്ളവർ മ​റ്റു വിമാനത്താവളങ്ങളിലേക്ക്​ യാത്ര മാ​റ്റി. അ​ല്ലാ​ത്ത​വ​ർ ടി​ക്ക​റ്റ് ക്യാൻസൽ ചെ​യ്യു​ക​യും ചെ​യ്തു. എന്നാ​ൽ, ഇങ്ങനെ ക്യാ​ൻ​സ​ൽ ചെയ്തവ​ർ​ക്ക് ഇ​തു​വ​രെ പ​ണം ല​ഭി​ച്ചി​ട്ടി​ല്ല എന്നും പരാതികൾ ഉണ്ട്.

നീ​ണ്ട അ​വ​ധി ക​ഴി​ഞ്ഞ്​ മ​സ്​​ക​ത്തി​ലേ​ക്ക്​ കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ളം വ​ഴി ആ​ണ് തി​രി​ച്ചു​ വരുന്നതെങ്കിൽ ഒ​മാ​ൻ എ​യ​റി​ൽ 25 വ​രെ ടി​ക്ക​റ്റ് ല​ഭ്യ​മ​ല്ല. 26 മു​ത​ൽ സെ​പ്റ്റം​ബ​ർ ര​ണ്ടു ര​ണ്ടു വ​രെ ഏക​ദേ​ശം അ​റു​പ​തി​നാ​യി​രം രൂ​പ​വ​രെ വ​രെ​യാ​ണ് ഒ​മാ​ൻ എ​യ​ർ വെ​ബ്സൈ​റ്റി​ൽ വ്യാഴാഴ്​​ച വൈകുന്നേരം വ​രെ കാണി​ക്കു​ന്ന നി​ര​ക്ക്. ആ​ഗ​സ്​​റ്റ്​ 29ന്​ ​മാ​ത്രം 48000 രൂ​പ​ക്ക്​ ടി​ക്ക​റ്റ്​ ഉ​ണ്ട്. കൊ​ച്ചി വി​മാ​ന​ത്താ​വ​ളം വ​ഴി ടിക്ക​റ്റ്​ ബു​ക്ക്​ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്​​ത​വ​ർ​ക്ക്​ യാ​ത്രാ തീ​യ​തി മാ​റ്റാ​നും വി​മാ​ന​ത്താ​വ​ളം മാ​റ്റാ​നും വി​മാ​ന​ത്താ​വ​ളം മാ​റ്റാ​നും ഒ​രു അ​വ​സ​രം മാത്രമേ  ലഭിക്കൂ​വെ​ന്നും ഒ​മാ​ൻ എ​യ​ർ അറിയിച്ചിട്ടുണ്ട്.

കോ​ഴി​ക്കോ​ട് നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ വെ​ള്ളി​യാ​ഴ്​​ച 18500 രൂ​പ​ക്ക്​ ടി​ക്ക​റ്റ് ടി​ക്ക​റ്റ് ഉ​ണ്ട്. ശനി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ടി​ക്ക​റ്റ്​ ലഭ്യമ​ല്ല. 28 മു​ത​ൽ സെ​പ്​​റ്റം​ബ​ർ ര​ണ്ട്​ വ​രെ 16000ത്തി​നും 28000ത്തി​നു​മി​ട​യി​ലാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. തി​രു​വ​ന്ത​പു​ര​ത്തു നി​ന്നു​ള്ള ഒ​മാ​ൻ എയറി​ൽ വെ​ള്ളി​യാ​ഴ്​​ച മുതൽ സെ​പ്റ്റം​ബ​ർ മൂ​ന്ന്​ വ​രെ പ​രി​ശോ​ധി​ക്കു​േ​മ്പാ​ൾ ര​ണ്ട്​ ദി​വ​സം മാ​ത്ര​മാ​ണ്​ ടി​ക്ക​റ്റ്​ ഉ​ള്ള​ത്. 40000 രൂ​പ​ക്ക്​ മുകളി​ലാ​ണ്​ അ​തി​​െൻറ നി​ര​ക്ക്. തി​രു​വ​ന്ത​പു​ര​ത്തു നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ലാ​ക​െ​ട്ട ഇൗ ​ദി​വ​സ​ങ്ങ​ളി​ൽ 19,000ത്തി​നും 32,000ത്തി​നു​മി​ട​യി​ലാ​ണ്​ ന​ൽ​കേ​ണ്ട​ത്. യാ​ത്ര മാ​റ്റി വെ​ക്കാ​ൻ കഴിയാ​ത്ത പ​ല​രും മും​ബൈ -ചെ​ന്നൈ-​അ​ഹ്​​മ​ദാ​ബാ​ദ് വ​ഴി വ​രാ​ൻ ശ്രമിക്കുന്നു​ണ്ട്. അ​വി​ടെ​നി​ന്നു​ള്ള സർ​വീ​സു​ക​ൾ​ക്കും ഈ ​ദി​വ​സ​ങ്ങ​ളി​ൽ സാധാരണക്കാരന് താങ്ങാവുന്നതിലുമപ്പുറമുള്ള തുകയാണ് ഈടാക്കുന്നത്.

പ്ര​മു​ഖ ട്രാ​വ​ൽ വെ​ബ്‌​സൈ​റ്റു​ക​ൾ വ​ഴി ടി​ക്ക​റ്റ് എ​ടു​ത്താ​ലും ഈ ​ദി​വ​സ​ങ്ങ​ളി​ലെ നി​ര​ക്ക് സാധാരണക്കാരന് താ​ങ്ങാ​ൻ ക​ഴി​യി​ല്ല. വി​സ കാലാവധി ക​ഴി​യു​ന്ന​വ​ർ​ക്കും,നി​ർ​ബ​ന്ധ​മാ​യും ജോ​ലി​യി​ൽ തി​രി​കെ പ്രവേശി​ക്കേ​ണ്ടി​ വ​രു​ന്ന​വ​ർ​ക്കും ഇൗ ​കൊ​ള്ള ക​ണ്ടി​ല്ലെ​ന്ന്​നടിക്കേണ്ട അവസ്ഥയാണ്. കൊ​ച്ചി വിമാനത്താവ​ളം പ്രവർത്തന സ​ജ്‌​ജ​മാ​യ ശേ​ഷം സെ​പ്റ്റം​ബ​ർ അ​വ​സാ​ന​വാ​രം ആ​കു​േ​മ്പാ​ൾ ടി​ക്ക​റ്റ് നിര​ക്ക് ക്ര​മാ​തീ​ത​മാ​യി കുറയുമെ​ന്നാ​ണ്​ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, കൊച്ചിയിലേക്കുള്ള ബു​ക്കി​ങ്​ എ​ന്ന് തു​ട​ങ്ങു​മെ​ന്ന്​ അവർക്ക്​ ഉ​റ​പ്പി​ച്ച്​ പ​റ​യാ​ൻ സാ​ധി​ക്കു​ന്നി​ല്ല.

കടപ്പാട് : ഗൾഫ് മാധ്യമം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍