UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഗുരുതരം, കേന്ദ്രസര്‍ക്കാര്‍ സഹായം ഉറപ്പ് നല്‍കി: മുഖ്യമന്ത്രി

പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ കാലവര്‍ഷക്കെടുതിയും വെള്ളപ്പൊക്കവുമടക്കം സ്ഥിതിഗതികള്‍ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരുതല്‍ ആവശ്യമാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പല പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്. ഓഗസ്റ്റ് ഒന്‍പത് മുതലുള്ള കണക്കെടുത്താല്‍ 67 പേര്‍ ഇതുവരെ മരിച്ചിരിക്കുന്നു. കുറച്ച് ദിവസം കൂടി ഈ മഴ തുടരും എന്ന മുന്നറിയിപ്പ് സ്ഥിതിഗതികളുടെ ഗൗരവം ഉയര്‍ത്തുന്നുണ്ട് – മുഖ്യമന്ത്രി പറഞ്ഞു.

അണക്കെട്ടുകള്‍ മിക്കതും തുറന്നുവിട്ടിരിക്കുന്നു. നദികളെല്ലാം കര കവിഞ്ഞൊഴുകുന്നു. കേരളത്തില്‍ വളരെ അസാധാരണമായ സാഹചര്യമാണ് ഉള്ളത്. രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം. വെള്ളം കയറുന്ന പ്രദേശങ്ങളിലുള്ളവര്‍ വെള്ളം ഒഴിഞ്ഞുപോകുന്നത് വരെ സുരക്ഷിതമായ ഇടങ്ങളിലേയ്ക്ക് മാറാന്‍ തയ്യാറാകണം.

പ്രധാനമന്ത്രിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായും സംസാരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി സി 17 വിമാനങ്ങള്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ബോട്ടുകളും കൂടുതല്‍ സേനാവിഭാഗങ്ങളേയും ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഫന്‍സ് സെക്രട്ടറിക്കും ഹോം സെക്രട്ടറിക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍