UPDATES

കാലിത്തീറ്റ കേസില്‍ ലാലു കുറ്റക്കാരനെന്ന് റാഞ്ചി കോടതി; ശിക്ഷ ജനുവരി മൂന്നിന്

ശിക്ഷ ജനുവരി മൂന്നിന് പ്രഖ്യാപിക്കും. അതേസമയം കേസിലെ മറ്റൊരു പ്രതിയായ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയടക്കം ഏഴ് പേരെ വെറുതെവിട്ടു.

കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് റാഞ്ചി കോടതിയുടെ വിധി. ലാലു അടക്കം 15 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ ജനുവരി മൂന്നിന് പ്രഖ്യാപിക്കും. അതേസമയം കേസിലെ മറ്റൊരു പ്രതിയായ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയടക്കം ആറ് പേരെ വെറുതെവിട്ടു. 1991നും 94 ഇടയില്‍ ദിയോഗഡ് ട്രഷറിയില്‍ നിന്ന് 89 ലക്ഷം രൂപ തട്ടിയെന്ന കേസാണിത്. കുറ്റക്കാരനെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ലാലുവിനെ ജയിലിലേയ്ക്ക് മാറ്റും.

നേരത്തെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ (37 കോടി രൂപയുടെ അഴിമതി) ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ലാലുവിന്റെ ലോക്‌സഭാംഗത്വം നഷ്ടമാവുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്ക് വരുകയും ചെയ്തിരുന്നു. രണ്ട് മാസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം നേടിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍