UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയിൽ മലയരയരുടെ അവകാശം തിരിച്ചു പിടിക്കാൻ ദളിത് സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

തന്ത്രികുടുംബത്തിന്റെയും പന്തളം കുടുംബത്തിന്റെയും അയിത്താചരണ സമീപനമാണ് ശബരിമലയെ സംഘര്‍ഷഭൂമിയാക്കിയതെന്ന് ആദിവാസി ഗോത്രമഹാസഭാ കണ്‍വീനര്‍ എം ഗീതാനന്ദന്‍ പറഞ്ഞു.

ശബരിമല ക്ഷേത്രത്തിൽ ഉണ്ടായിരുന്ന ആദിവാസികളുടെ അവകാശം അംഗീകരിക്കാൻ ആദിവാസി ദളിത് പ്രസ്ഥാനങ്ങൾ പ്രക്ഷോഭത്തിലേക്ക്. സമരപരിപാടികൾ ആലോചിക്കാൻ ഈ മാസം 29ന് കോട്ടയത്ത് വിവിധ സംഘടനകളുടെ നേതൃകൺവെൻഷൻ വിളിച്ചു.

ശബരിമലയിൽ മലയരയൻമാർക്കുണ്ടായിരുന്ന അവകാശം തന്ത്രികുടുംബം തട്ടിയെടുത്തതാണെന്ന് ആദിവാസി ഗോത്രമഹാസഭ ഉൾപ്പെടെയുളള ദളിത് സംഘടനകൾ ആരോപിച്ചു. പന്തളം കുടുംബത്തിനും തന്ത്രികുടുംബത്തിനും ശബരിമലയുടെ പൂർണ്ണ അധികാരം അവകാശപ്പെടാനാകില്ല. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭവുമായി മുന്നോട്ട് വരുന്നത്. മലയരയസമുദയത്തെയും ഒപ്പം കൂട്ടി പ്രക്ഷോഭം നടത്താനാണ് ആദിവാസിഗോത്രമഹാസഭ ഉൾപ്പടെയുള്ള സംഘടനകളുടെ ശ്രമം.

ശബരിമലയിൽ അവകാശസ്ഥാപനപ്രക്ഷോഭം നടത്താണ് തീരുമാനം. യുവതീ പ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട ഗീതാനന്ദൻ ഇക്കാര്യത്തിൽ ബിജെപിയുടേയും കോൺഗ്രസിന്റേതും സമീപനം ഇരട്ടത്താപ്പാണെന്നും ആരോപിച്ചു.

തന്ത്രികുടുംബത്തിന്റെയും പന്തളം കുടുംബത്തിന്റെയും അയിത്താചരണ സമീപനമാണ് ശബരിമലയെ സംഘര്‍ഷഭൂമിയാക്കിയതെന്ന് ആദിവാസി ഗോത്രമഹാസഭാ കണ്‍വീനര്‍ എം ഗീതാനന്ദന്‍ പറഞ്ഞു. മലയര സമുദായത്തിനായിരുന്നു ശബരിമലയില്‍ പൂര്‍ണ അവകാശം ഇത് മലയരര്‍ക്ക് തിരിച്ചു കൊടുക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെട്ടികുളങ്ങരയിലെ ഈഴവശാന്തി ഇന്നും ശ്രീകോവിലിന് പുറത്തുതന്നെ; ‘എന്നെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഈ സവര്‍ണന്മാരാണ് ഹിന്ദുക്കളോട് ഒന്നിക്കാന്‍ പറയുന്നത്’

ശബരിമലയില്‍ ആദിവാസികള്‍ ആചരിക്കുന്ന തേനഭിഷേകം നിര്‍ത്തിയതെന്തിന്? സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സി കെ ജാനു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍